അമ്പത്തിമൂന്നുകാരന്‍റെ എച്ച്ഐവിയും ബ്ലഡ് ക്യാൻസറും ഭേദമായി; ഇത് ചരിത്രമുന്നേറ്റം...

ലോകത്ത് തന്നെ എച്ച്ഐവി- ചികിത്സയിലൂടെ ഭേദപ്പെടുന്ന മൂന്നാമത്തെ രോഗിയാണ് ഇദ്ദേഹം. നേരത്തെ ബര്‍ലിനിലും ലണ്ടിനിലുമുള്ള രണ്ട് രോഗികളാണ് എച്ച്ഐവി അണുബാധയില്‍ നിന്ന് മുക്തരായി ചരിത്രത്തില്‍ ഇടം നേടിയത്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ അമ്പത്തിമൂന്നുകാരനായ ജര്‍മ്മൻ സ്വദേശിയും കയറിയിരിക്കുന്നത്. 

hiv infectio and blood cancer cured by stem cell transplant hyp

എച്ച്ഐവി അഥവാ 'ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്' ബാധയുണ്ടായാല്‍ അത് ജീവിതത്തിലുടനീളം രോഗിയോടൊപ്പം ഉണ്ടാകുമെന്ന് നമുക്കറിയാം. എച്ച്ഐവിയില്‍ നിന്നോ എയ്ഡ്സ് രോഗത്തില്‍ നിന്നോ രോഗി പൂര്‍ണമായും ഭേദപ്പെടുകയെന്ന വിഷയമുദിക്കുന്നില്ല. എന്നാലിപ്പോള്‍ ഏറ്റവും പുതിയ ഗവേഷണ- പരീക്ഷണങ്ങള്‍ക്കൊടുവില്‍ എച്ച്ഐവിയും ഭേദപ്പെടുത്താമെന്ന അവസ്ഥയിലേക്ക് പതിയെ കാര്യങ്ങള്‍ നീങ്ങുകയാണ്.

ജര്‍മ്മൻകാരനായ ഒരു അമ്പത്തിമൂന്നുകാരന്‍റെ എച്ച്ഐവി അണുബാധയും ബ്ലഡ് ക്യാൻസറും ഒരുമിച്ച് ഭേദപ്പെടുത്താൻ സാധിച്ചുവെന്ന വാര്‍ത്ത ഈ പ്രത്യാശയാണ് പകര്‍ന്നുതരുന്നത്. മജ്ജയ്ക്കകത്തുള്ള കോശങ്ങള്‍ മാറ്റിവയ്ക്കുന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇദ്ദേഹത്തിന്‍റെ രണ്ട് രോഗങ്ങളും മാറിയിരിക്കുന്നത്. 

ലോകത്ത് തന്നെ എച്ച്ഐവി- ചികിത്സയിലൂടെ ഭേദപ്പെടുന്ന മൂന്നാമത്തെ രോഗിയാണ് ഇദ്ദേഹം. നേരത്തെ ബര്‍ലിനിലും ലണ്ടിനിലുമുള്ള രണ്ട് രോഗികളാണ് എച്ച്ഐവി അണുബാധയില്‍ നിന്ന് മുക്തരായി ചരിത്രത്തില്‍ ഇടം നേടിയത്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ അമ്പത്തിമൂന്നുകാരനായ ജര്‍മ്മൻ സ്വദേശിയും കയറിയിരിക്കുന്നത്. 

2008ലാണത്രേ ഇദ്ദേഹത്തിന് എച്ച്ഐവി അണുബാധ സ്ഥിരീകിക്കുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്ലഡ് ക്യാൻസറും സ്ഥിരീകരിച്ചു. 

2013ലാണ് നിര്‍ണായകമായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. വളരെ അപൂര്‍വമായി മാത്രമാണ് ഇതിന് അനുയോജ്യരായ ദാതാക്കളെ കിട്ടാറ്. ഇതാണ് ഈ മേഖലയില്‍ നേരിടുന്ന വലിയൊരു വെല്ലുവിളി. 2013ല്‍ ഇദ്ദേഹത്തിന് ചേരുന്ന രീതിയില്‍ ഒരു സ്ത്രീ ദാതാവിനെ ലഭിച്ചു. ഇവരില്‍ നിന്നാണ് മജ്ജ സ്വീകരിച്ചത്. 

സര്‍ജറി കഴിഞ്ഞ് 2018 ആയപ്പോഴേക്ക് എച്ച്ഐവി അണുബാധിതര്‍ സ്വീകരിക്കുന്ന 'ആന്‍റി-റെട്രോവൈറല്‍ തെറാപ്പി' ഇദ്ദേഹം തുടരേണ്ടതില്ല എന്ന സാഹചര്യത്തിലേക്കെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലലെല്ലാം പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറവും ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ എച്ച്ഐവിയുടെ യാതൊരു അംശവും കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് നിര്‍ണായകമായ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സ വിജയിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ബ്ലഡ് ക്യാൻസറും പരിപൂര്‍ണമായി ഭേദപ്പെട്ടു. ഇതും വലിയ നേട്ടം തന്നെയായി.

മജ്ജ മാറ്റിവയ്ക്കുമ്പോള്‍ രോഗിയുടെ ഇമ്മ്യൂണ്‍ കോശങ്ങള്‍ മുഴുവനായി മാറി പകരം ദാതാവിന്‍റെ കോശങ്ങളാവുകയാണ്. ഇതോടെയാണ് അണുബാധയുള്ള കോശങ്ങള്‍ ഇല്ലാതായിപ്പോകുന്നത്. 

എന്നാല്‍ അപൂര്‍വമായ ജീൻ മ്യൂട്ടേഷനുള്ള ദാതാവിനെ ലഭിക്കുകയെന്നത് എളുപ്പമല്ലാത്തതിനാലും രോഗിയില്‍ ചികിത്സ വലിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്ന സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും വെല്ലുവിളികളുണ്ട്. എങ്കില്‍പോലും ഭാവിയിലേക്ക് ഏറെ പ്രതീക്ഷകള്‍ പകരുന്നത് തന്നെയാണ് ഈ വാര്‍ത്തയും.

Also Read:- 'കളിമണ്ണ് പോലെ...'; അപൂര്‍വ രോഗം കാണിക്കുന്ന വീഡിയോയുമായി കായികതാരം...

 

Latest Videos
Follow Us:
Download App:
  • android
  • ios