ജിമ്മിൽ പോകാതെ ഹിമാൻഷി ഖുറാന കുറച്ചത് 11 കിലോ ; വെയ്റ്റ് ലോസ് സീക്രട്ട് ഇതാണ്
അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നടിയും ബിഗ് ബോസ് താരവുമായ ഹിമാൻഷി ഖുറാന പിന്തുടർന്ന ചില വെയ്റ്റ് ലോസ് ടിപ്സുകൾ നിങ്ങൾക്ക് ഉപകരിക്കും.
സെലിബ്രിറ്റികളുടെ വെയ്റ്റ് ലോസ് വിജയകഥകൾ എപ്പോഴും പ്രചോദനമാണ്. അവരുടെ ഡയറ്റ് ടിപ്സുകൾ വളരെ ഉപയോഗപ്രദവുമാണ്. നടിയും ബിഗ് ബോസ് താരവുമായ ഹിമാൻഷി ഖുറാന അടുത്തിടെ 11 കിലോയാണ് കുറച്ചത്. ജിമ്മിൽ പോകാതെയാണ് ഭാരം കുറച്ചതെന്നും താരം പറഞ്ഞിരുന്നു.
എല്ലാ ദിവസവും പറാത്ത കഴിക്കാറുണ്ടെന്നും ആഴ്ചയിൽ രണ്ട് തവണ മാത്രമേ പൈലേറ്റ്സ് ചെയ്യാറുള്ളൂവെന്നും അവർ പറഞ്ഞു. ഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതിനുപകരം വീട്ടിൽ ഉണ്ടാക്കിയ എല്ലാ ഭക്ഷണങ്ങളും കഴിച്ചു. ഇപ്പോഴും എല്ലാ ദിവസവും പറാത്ത കഴിക്കുന്നു. മെലിഞ്ഞിരിക്കുന്നതിനു പകരം ആരോഗ്യം നിലനിർത്തുക എന്നതാണ് പ്രധാനമെന്നും ഹിമാൻഷി ഖുറാന പറയുന്നു.
അനാരോഗ്യകരമായ മാർഗ്ഗങ്ങളിലൂടെ ആളുകൾ അധിക കിലോ കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കുന്നതിന് പകരം ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ആളുകൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങണമെന്നും ആരോഗ്യത്തോടെ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങണമെന്നും ഹിമാൻഷി പറഞ്ഞു.
സമ്മർദ്ദവും ഉത്കണ്ഠയും ശാരീരിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഹിമാൻഷി പറയുന്നു. ജോലിയിടങ്ങളിൽ വർദ്ധിച്ചുവരുന്ന മത്സരം സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കുന്നു. ഇത് പിസിഒഎസിലേക്കും എൻഡോമെട്രിയോസിസിലേക്കും നയിക്കുന്നു. ഇത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. അത് കൊണ്ട് തന്നെ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ഹിമാൻഷി ഊന്നിപ്പറഞ്ഞു.
സിംപിൾ ഡയറ്റിലൂടെയാണ് ശരീരഭാരം കുറച്ചത്. പട്ടിണി കിടക്കാതെ തന്നെ ഭാരം കുറയ്ക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു. ശരീരഭാരം കുറയ്ക്കുന്നതിന് മറ്റൊരുമല്ല നമ്മൾ തന്നെയാണ് ശ്രമിക്കേണ്ടതെന്നും അവർ പറയുന്നു. നിരവധി പേർ ഹിമാൻഷി ആശംസിച്ച് കൊണ്ട് കമന്റുകൾ ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് വളരെ കൃത്യമാണെന്നും ആരോഗ്യകരമായി ജീവിതമാണ് വേണ്ടതെന്നും ഒരാൾ കമന്റ് ചെയ്തു.