കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ? ഇതാ മാര്‍ഗനിര്‍ദേശം...
വാക്‌സിന്‍ എടുക്കണമെന്നാഗ്രഹിക്കുന്നവരില്‍ പലര്‍ക്കും ഇതിന് വേണ്ടി ചെയ്യേണ്ടത് എന്താണെന്നറിയില്ല എന്നതാണ് സത്യം. വാക്‌സിനെടുക്കാന്‍ സര്‍ക്കാരിന്റെ 'കോ- വിന്‍' വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇത് സ്വയമോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയെന്ന് ഇനി ഘട്ടം ഘട്ടമായി വിശദീകരിക്കാം
കൊവിഡ് 19നെതിരായ വാക്‌സിനേഷന്‍, രാജ്യത്ത് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നതെങ്കില്‍ രണ്ടാം ഘട്ടം പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്.
വാക്‌സിന്‍ എടുക്കണമെന്നാഗ്രഹിക്കുന്നവരില്‍ പലര്‍ക്കും ഇതിന് വേണ്ടി ചെയ്യേണ്ടത് എന്താണെന്നറിയില്ല എന്നതാണ് സത്യം. വാക്‌സിനെടുക്കാന്‍ സര്‍ക്കാരിന്റെ 'കോ- വിന്‍' വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇത് സ്വയമോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയെന്ന് ഇനി ഘട്ടം ഘട്ടമായി വിശദീകരിക്കാം.
ഒന്ന്...
ആദ്യമായി വെബ്‌സൈറ്റില്‍ കയറുക. ഇത് മൊബൈല്‍ ആപ്പ് വഴി സാധ്യമല്ലെന്ന് മനസിലാക്കണം. ഫോണില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ സൈറ്റില്‍ കയറുക. ( https://selfregistration.cowin.gov.in/ ). അതില്‍ കയറുമ്പോള്‍ ഉടനെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിക്കും. അത് നല്‍കുക.
രണ്ട്...
മൊബൈല്‍ നമ്പര്‍ നല്‍കിക്കഴിയുമ്പോള്‍ ഉടനെ് എസ്എംഎസ് ആയി ഒരു ഒടിപി നമ്പര്‍ വരും (വണ്‍ ടൈം പാസ്വേര്‍ഡ്) . ഇത് സൈറ്റില്‍ അടിക്കുക. തുടര്‍ന്ന് 'വെരിഫൈ' എന്ന ബട്ടണില്‍ അമര്‍ത്തുക
മൂന്ന്...
ഇത്രയുമാകുമ്പോള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പേജിലേക്ക് നിങ്ങള്‍ എത്തിയിരിക്കും. ഇവിടെ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങളാണ് നല്‍കേണ്ടത്. ജനനം, ലിംഗം തുടങ്ങി ഐഡി വിവരങ്ങളെല്ലാം നല്‍കണം.
ശ്രദ്ധിക്കുക, ഈ രജിസ്‌ട്രേഷന് നിങ്ങള്‍ ഏത് ഐഡിയിലെ വിശദാംശങ്ങളാണോ നല്‍കുന്നത് ആ ഐഡി വാക്‌സിനേഷന് വേണ്ടി പോകുമ്പോള്‍ മറക്കാതെ കൂടെ കരുതുക. ഉദാഹരണത്തിന് ഡ്രൈംവിംഗ് ലൈസന്‍സിലെ വിശദാംശങ്ങളാണ് രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയതെങ്കില്‍ വാക്‌സിനേഷന് പോകുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൂടെ കരുതുക.
നാല്‍പത്തിയഞ്ചിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം തന്നെ അടയാളപ്പെടുത്തുക. (ആ പേജില്‍ അതിന്റെ വിശദാംശങ്ങള്‍ കാണാം. ) തുടര്‍ന്ന് വാക്‌സിനേഷന് പോകുമ്പോള്‍ ഈ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കൂടെ കരുതുക.
ഈ വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ പേജിന് താഴെ വലതുവശത്തായി കാണുന്ന'രജിസ്റ്റര്‍' എന്ന ബട്ടണില്‍ അമര്‍ത്തുക.
നാല്...
അടുത്ത പേജില്‍ നിങ്ങളുടെ 'അക്കൗണ്ട് ഡീറ്റെയില്‍സ്' ആണ് ചോദിക്കുക. ഇവിടെ നിങ്ങള്‍ക്ക് മറ്റ് മൂന്ന് പേരുടെയോ അതിലധികം പേരുടെയോ വിശദാംശങ്ങള്‍ കൂടി നല്‍കാം. ഇവരെ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലിങ്ക് ചെയ്തിടുന്നതാണ്. ഇതിന് വേണ്ടി പേജിന് താഴെ വലതുവശത്തായി കാണുന്ന 'ആഡ് മോര്‍' എന്ന ബട്ടണില്‍ അമര്‍ത്തുക.
അഞ്ച്...
അടുത്ത ഘട്ടത്തില്‍ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിരിക്കും. ഇവിടെ വാക്‌സിനേഷന് വേണ്ടിയുള്ള അപ്പോയിന്മെന്റ് എടുക്കുകയാണ് വേണ്ടത്. 'കലണ്ടര്‍' എന്ന ബട്ടണിലോ 'ഷെഡ്യൂള്‍ അപ്പോയിന്‍മെന്റ്' എന്ന ബട്ടണിലോ അമര്‍ത്തി നിങ്ങള്‍ക്ക് വാക്‌സിനേഷന് വേണ്ട സമയം നിശ്ചയിക്കാം.
ആറ്...
ഈ ഘട്ടത്തില്‍ വെബ്‌സൈറ്റില്‍ നിങ്ങളുടെ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശം വരും. ഇവിടെ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥലം തെരഞ്ഞെടുത്ത് നല്‍കാം. സംസ്ഥാനം, ജില്ല, ബ്ലോക്ക് എന്നിവയും പിന്‍കോഡും ഇവിടെ നല്‍കണം. ഇതിന് ശേഷം 'സര്‍ച്ച്' എന്ന ബട്ടമില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് അറിയാന്‍ സാധിക്കും.
ഏഴ്...
'സര്‍ച്ച്' എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പേജിന്റെ വലതുവശത്തായി വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേര് വരും. ഇങ്ങനെ വന്നില്ല എങ്കില്‍ ബ്ലോക്ക്, പിന്‍കോഡ് എന്നിവ മാറ്റി എന്റര്‍ ചെയ്ത് നോക്കണം.
എട്ട്...
നിങ്ങള്‍ക്കായുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേര് ലഭിച്ചാല്‍, അതില്‍ ക്ലിക്ക് ചെയ്ത് അപ്പോയിന്‍മെന്റ് എടുക്കാനുള്ള തീയ്യതിയും സമയവും വരും.
ഒമ്പത്...
അപ്പോയിന്‍മെന്റ് തീയ്യതിയും സമയവും തെരഞ്ഞെുക്കുക. അതോടെ നിങ്ങള്‍ 'കണ്‍ഫര്‍മേഷന്‍ പേജി'ലെത്തുന്നതാണ്. ഇവിടെ നിങ്ങളുടെ അപ്പോയിന്‍മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം കാണാം. അപ്പോയിന്‍മെന്റ് ഉറപ്പായില്‍ അതത് ആശുപത്രിയില്‍ വിളിച്ച് ആ അപ്പോയിന്‍മെന്റ് ഒന്നുകൂടി ഉറപ്പിക്കണം.
പത്ത്...
അപ്പോയിന്‍മെന്റ് ഉറപ്പിച്ചുകഴിഞ്ഞാല്‍ ആ തീയ്യതി ഒഴികെ ബാക്കി എപ്പോള്‍ വേണമെങ്കിലും അത് മാറ്റിവയ്ക്കാവുന്നതാണ്. ഇതിനായി 'സിറ്റിസണ്‍ രജിസ്‌ട്രേഷന്‍' എന്നതിലാണ് ലോഗിന്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ നല്‍കുക. ഇതിന് ശേഷം 'റീഷെഡ്യൂള്‍' എന്ന ബട്ടണില്‍ അമര്‍ത്തുക.
പതിനൊന്ന്...
ആദ്യഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. ഇത് 'ഓട്ടോമാറ്റിക്' ആയി ഷെഡ്യൂളാകും. അതേ വാക്‌സിനേഷന്‍ കേന്ദ്രത്തിലായിരിക്കും രണ്ടാമത്തെ ഡോസും നല്‍കപ്പെടുക. ഇനി ഇവിടെ നിന്ന് മാറി വേറെ ഏതെങ്കിലും സ്ഥലത്തെ കേന്ദ്രത്തില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണമെങ്കില്‍ അപ്പോയിന്‍മെന്റ് 'റീഷെഡ്യയൂള്‍' ചെയ്യാവുന്നതാണ്.