വ്യക്തിത്വം മികച്ചതാക്കാം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...
മികച്ചൊരു വ്യക്തിയാകണമെങ്കില്‍ അക്കാദമികമായ അറിവിനൊപ്പം തന്നെ സമൂഹത്തെ കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചുമെല്ലാം അറിവും അവബോധവും ആവശ്യമാണ്. ഇതില്‍ നിന്നെല്ലാമാണ് വ്യക്തിത്വത്തെ നാം മിനുക്കിയെടുത്ത് കൊണ്ടുവരേണ്ടത്
വ്യക്തിത്വമെന്നത് ഓരോ വ്യക്തിയെയും സംബന്ധിച്ച് പ്രധാനം തന്നെയാണ്. ഏത് ജോലി ചെയ്യുന്നവരായാലും, എത്ര പ്രായമുള്ളവരായാലും ഏത് ലിംഗവിഭാഗത്തില്‍ പെടുന്നവരായാലും വ്യക്തിത്വമെന്നതാണ് വ്യക്തിയെ പിടിച്ചുനിര്‍ത്തുകയോ പ്രതിഫലിച്ച് കാണിക്കുകയോ എല്ലാം ചെയ്യുന്നത്.
അതുകൊണ്ട് തന്നെയാണ് സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെടുന്ന പല കാര്യങ്ങളിലും പ്രായോഗികമായതും അല്ലാത്തതുമായ വിവരങ്ങള്‍ നല്‍കി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാൻ മാതാപിതാക്കളും അധ്യാപകരുമെല്ലാം ശ്രമിക്കുന്നത്. എന്നാല്‍ എത്ര അറിവ് പകര്‍ന്നുനല്‍കിയാലും അത് പരിശീലിക്കാതെ ജീവിതത്തിലേക്ക് പകര്‍ത്തല്‍ എളുപ്പമല്ല.
മികച്ചൊരു വ്യക്തിയാകണമെങ്കില്‍ അക്കാദമികമായ അറിവിനൊപ്പം തന്നെ സമൂഹത്തെ കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചുമെല്ലാം അറിവും അവബോധവും ആവശ്യമാണ്. ഇതില്‍ നിന്നെല്ലാമാണ് വ്യക്തിത്വത്തെ നാം മിനുക്കിയെടുത്ത് കൊണ്ടുവരേണ്ടത്. എന്തായാലും വ്യക്തിത്വത്തെ മെച്ചപ്പെടുത്തുന്നതിന് സഹായകമായ ആറ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
നമ്മുടെ വികാരങ്ങള്‍ പലപ്പോഴും നിയന്ത്രണാതീതമായാണ് പോവുക. ഇത് പല തരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ ഒരു പ്രതിസന്ധിയുടെ സമയത്ത് വൈകാരികതയെക്കാളും യുക്തി നന്നായി പ്രവര്‍ത്തിപ്പിക്കാൻ കഴിയുന്നുവെങ്കില്‍ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെട്ടതായി നിങ്ങള്‍ക്ക് മനസിലാക്കാം.
രണ്ട്...
ഏത് അവസ്ഥയിലും ഉത്പാദനക്ഷമമായിരിക്കാൻ സാധിക്കണം. ഇതിന് സാധിക്കുന്നില്ലയെങ്കില്‍ അത് വ്യക്തിത്വത്തിന് നേരെയുള്ള ചോദ്യചിഹ്നം തന്നെയാണ്.
മൂന്ന്...
പലപ്പോഴും ജീവിതത്തിലെ പുതിയ മേഖലകളിലേക്ക് എത്തിപ്പെടുമ്പോള്‍ നമുക്ക് അതുമായി പൊരുത്തപ്പെടാൻ സമയമെടുക്കുകയോ പൊരുത്തപ്പെടാൻ സാധിക്കാതെ വരികയോ ചെയ്യാറുണ്ട്. എന്നാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകുന്നവരാണ് മികച്ച വ്യക്തിത്വമുള്ളവര്‍.
നാല്...
ഓരോ മനുഷ്യന്‍റെ ഉള്ളിലും പലതരത്തിലുള്ള പേടികളുണ്ടാകും. ഇത്തരത്തിലുള്ള പേടികളെ ധൈര്യപൂര്‍വം തലയുയര്‍ത്തി നേരിടാൻ സാധിക്കുന്ന ഘട്ടത്തിലാണ് വ്യക്തിത്വം മെച്ചപ്പെട്ടതായി ഉറപ്പിക്കാൻ സാധിക്കൂ.
അഞ്ച്...
ആര്‍ക്കും തെറ്റുകളും അബദ്ധങ്ങളും സംഭവിക്കാം. ഇതിന് അതീതരായി ആരുമില്ല. എന്നാല്‍ നമ്മുടെ തെറ്റുകളും അബദ്ധങ്ങളും മാത്രമായി നമ്മള്‍ തീരരുത്. മറിച്ച് ഇവയില്‍ നിന്നെല്ലാം പുതിയ പഠനങ്ങള്‍ നടത്തി, അറിവുകള്‍ സമ്പാദിച്ച് തിരുത്തി മുന്നേറാൻ സാധിച്ചാലേ വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ക്ക് മുന്നോ്ടടുപോക്കുണ്ടെന്ന് പറയാൻ കഴിയൂ.
ആറ്...
എപ്പോഴും വര്‍ത്തമാനകാലം, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്നതിനെ ഉള്‍ക്കൊള്ളാൻ സാധിക്കണം. ഒരുപക്ഷേ പ്രയാസമുള്ള സമയമായിരിക്കാം. അപ്പോഴും അതില്‍ കിടന്ന് സ്വയം നശിക്കാതെ അതിനെ ഉള്‍ക്കൊണ്ട് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടും തുഴഞ്ഞുകൊണ്ടും തന്നെ പോകാൻ സാധിക്കണം.
Also Read:- 'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം ലൈംഗികജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?