ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...
ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ മാത്രമല്ല നഖത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുക. ഭക്ഷണം വലിയൊരു ഘടകമാണെന്ന് മാത്രം. എന്തായാലും നഖം പൊട്ടുന്നത് തടയാൻ വേണ്ടി ചില പോഷകങ്ങള്‍ നമുക്ക് ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. അവയെ കുറിച്ചറിയാം...
നമ്മള്‍ എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളെല്ലാം തന്നെ പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയില്‍ കുറവ് വന്നാല്‍ അത് സ്വാഭാവികമായും പല രീതിയിലും ശരീരത്തില്‍ പ്രതിഫലിച്ചുകാണും.
ഇങ്ങനെ അവശ്യഘടകങ്ങളുടെ കുറവ് മൂലം കണ്ടേക്കാവുന്നൊരു പ്രശ്നമാണ് നഖങ്ങള്‍ ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന അവസ്ഥ. അതേസമയം ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ മാത്രമല്ല നഖത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുക. ഭക്ഷണം വലിയൊരു ഘടകമാണെന്ന് മാത്രം. എന്തായാലും നഖം പൊട്ടുന്നത് തടയാൻ വേണ്ടി ചില പോഷകങ്ങള്‍ നമുക്ക് ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. അവയെ കുറിച്ചറിയാം...
ഒന്ന്...
എല്ലുകളുടെയും നഖത്തിന്‍റെയുമെല്ലാം ആരോഗ്യത്തിന് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് പ്രോട്ടീൻ. പ്രോട്ടീന്‍റെ മികച്ച സ്രോതസായ മുട്ടയാണ് ഡയറ്റിലുള്‍പ്പെടുത്തേണ്ടൊരു ഭക്ഷണം. നഖങ്ങളെ ബലപ്പെടുത്തുന്ന കെരാട്ടിൻ, കൊളാജെൻ എന്നിവയുടെ ഉത്പാദനത്തിന് പ്രോട്ടീൻ സഹായിക്കുന്നു.
രണ്ട്...
ഒമേഗ- 3 ഫാറ്റി ആസിഡിന്‍റെ ഏറ്റവും മികച്ച ഉറവിടമായ മത്സ്യമാണ് ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊന്ന്. ഇത് നഖത്തെ ജലാംശമുള്ളതാക്കി നിര്‍ത്താനും പൊട്ടുന്നത് തടയാനുമെല്ലാം സഹായിക്കുന്നു.
മൂന്ന്...
എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അവശ്യം വേണ്ടുന്നൊരു ഘടകമാണ് കാത്സ്യമെന്ന് ഏവര്‍ക്കുമറിയാമല്ലോ. പാല്‍ ആണ് കാത്സ്യത്തിന്‍റെ ഏറ്റവും നല്ല ഉറവിടം. അതിനാല്‍ നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവായി പാല്‍ കഴിക്കാം. പാല്‍ അലര്‍ജിയുള്ളവരാാണെങ്കില്‍ ഇതിന് പകരം കാത്സ്യത്തിന്‍റെ മറ്റ് സ്രോതസുകളെ ആശ്രയിക്കുക.
നാല്...
ചെറുനാരങ്ങയും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വൈറ്റമിൻ ബി9 എന്നിവ നഖം ബലമുള്ളതാക്കി തീര്‍ക്കാനും പൊട്ടുന്നത് തടയാനുമെല്ലാം സഹായിക്കുന്നു.
Also Read:- ഏഴ് മണിക്കൂറിലും കുറവാണോ നിങ്ങളുടെ ഉറക്കം?; എങ്കിലിത് കേള്‍ക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-