ഇരുമ്പിന്റെ കുറവുണ്ടോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. 

healthiest iron rich food for immunity

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷക​ങ്ങളിലൊന്നാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ  ഊർജ്ജം കുറയുക, ശ്വാസതടസ്സം, തലവേദന, തലകറക്കം, വിളർച്ച എന്നിവയ്ക്ക് ഇടയാക്കും. ശരീരത്തിൽ ഇരുമ്പിൻറെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. 

ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഏറ്റവും മികച്ച പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്ന ഇരുമ്പും മറ്റ് ആരോഗ്യ-സമ്പുഷ്ടമായ പോഷകങ്ങളും അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകൾക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കാനും ഡിമെൻഷ്യയുടെ സാധ്യത ലഘൂകരിക്കാനും കഴിയും. 

 ബീറ്റ്റൂട്ടിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദത്തിനും കാരണമാവുകയും  അലർജി പ്രശ്നത്തിന് കാരണമാവുകയും ചെയ്യും. കൂടാതെ, ബീറ്റ്റൂട്ടിലെ ഉയർന്ന കാത്സ്യം ഓക്സലേറ്റ് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. 

ഇരുമ്പിന്റെ കുറവ് പരി​ഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ശർക്കര

ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.

നെല്ലിക്ക

വിറ്റീമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കും. 

ചീര

ശരീരത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ചീര. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ട് തവ കഴിക്കാം.

ഉണക്ക മുന്തിരി

ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പർ, മറ്റ് വിറ്റാമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി കുതിർത്ത് കഴിക്കാം.

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും കഴിക്കേണ്ട പഴങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios