വിറ്റാമിൻ ബിയുടെ അളവ് കൂടിയാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

പ്രധാനപ്പെട്ട എല്ലാ ബി വിറ്റാമിനുകളും മതിയായ അളവിൽ കഴിക്കുന്നത് നിർണായകമാണെങ്കിലും അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതൽ കരൾ തകരാറ് വരെ ഉണ്ടാക്കാം. 
 

health problems caused by high levels of vitamin b

ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി. പോഷകസമൃദ്ധമായ ഭക്ഷണത്തിൽ നിന്നാണ് സാധാരണയായി വിറ്റാമിൻ ബി ലഭിക്കുന്നത്. രക്തം മുതൽ മെറ്റബോളിസം വരെ ശാരീരിക പ്രവർത്തനങ്ങളുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ ബി ആവശ്യമാണ്. 

പ്രധാനപ്പെട്ട എല്ലാ ബി വിറ്റാമിനുകളും മതിയായ അളവിൽ കഴിക്കുന്നത് നിർണായകമാണെങ്കിലും അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതൽ കരൾ തകരാറ് വരെ ഉണ്ടാക്കാം. 

' ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിൽ വിറ്റാമിൻ ബി കോംപ്ലക്സ് നിർണായക പങ്ക് വഹിക്കുന്നു. ഇലക്കറികൾ, പരിപ്പ്, നട്സ് ഭക്ഷണങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഈ വിറ്റാമിൻ ലഭിക്കുന്നതിന് സഹായിക്കുന്നു.  വിറ്റാമിൻ ബി അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം...' - ദില്ലിയിലെ ആകാശ് ഹെൽത്ത് കെയറിലെ ഇൻ്റേണൽ മെഡിസിൻ വിഭാ​ഗം മേധാവി ഡോ രാകേഷ് പണ്ഡിറ്റ് പറയുന്നു.  

വിറ്റാമിൻ ബിയുടെ അളവ് കൂടിയാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ...

ഒന്ന്...

വിറ്റാമിൻ ബിയുടെ അളവ് കൂടിയാൽ ഉറക്കക്കുറവിന് കാരണമാകുമെന്നാണ് ആദ്യത്തെ പ്രശ്നം. 

രണ്ട്...

വിറ്റാമിൻ ബി അമിതമായി ശരീരത്തിലെത്തുന്നു എന്നതിന്റെ മറ്റൊരു ലക്ഷണമാണ് ചർമ്മത്തിൽ പാടുകൾ കാണുന്നത്.  
വരണ്ട ചർമ്മം. ചൊറിച്ചിൽ എന്നിവ അതിൽ ഉൾപ്പെടുന്നു.

മൂന്ന്...

വിറ്റാമിൻ ബി അമിതമായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. ഉയർന്ന അളവിൽ ബി വിറ്റാമിനുകൾ കഴിച്ചതിന് ശേഷം ചില ആളുകൾക്ക് ദഹനക്കേട്, ഓക്കാനം അല്ലെങ്കിൽ നേരിയ വയറിളക്കം എന്നിവ അനുഭവപ്പെടുന്നു. 

നാല്...

വിറ്റാമിൻ ബിന്റെ അളവ് കൂടുന്നത് മാനസികാരോ​ഗ്യത്തെ ബാധിക്കാം. വിഷാദത്തിനുള്ള സാധ്യത വർ​ദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു‌.

അഞ്ച്...

വിറ്റാമിൻ ബി അമിതമായി കഴിക്കുന്നത് കണ്ണിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. കാഴ്ച കുറയുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. 

വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പ്രോബയോട്ടിക് ഭക്ഷണങ്ങള്‍...

 


 

Latest Videos
Follow Us:
Download App:
  • android
  • ios