കടുകെണ്ണയ്ക്ക് ഇത്രയും ഗുണങ്ങളോ? അറിയാം ചിലത്
ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കടുകെണ്ണ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സീസണൽ അണുബാധകൾ തടയാനും സഹായിക്കും. കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ചില ആരോഗ്യകരമായ കൊഴുപ്പുകൾ മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യും.
പലരും കടുകെണ്ണ ഉപയോഗിക്കുമെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകുന്നു. കടുകെണ്ണ അടുക്കളകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ചേരുവകളിൽ ഒന്നാണ്. കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ കലവറയാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവർക്ക് കലോറി കുറയ്ക്കാൻ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കടുകെണ്ണ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സീസണൽ അണുബാധകൾ തടയാനും സഹായിക്കും. കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ചില ആരോഗ്യകരമായ കൊഴുപ്പുകൾ മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഈ കൊഴുപ്പുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് എന്നിവയാണ്. ഈ രണ്ട് കൊഴുപ്പുകളും ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
കടുകെണ്ണയ്ക്ക് നമ്മുടെ മെറ്റബോളിസം വേഗത്തിലാക്കാൻ കഴിവുണ്ട്, പ്രധാനമായും നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ സാന്നിധ്യം ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കും.
കടുകെണ്ണ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇത് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ് കടുകെണ്ണ. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയ കടുകെണ്ണ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ, മോയ്സ്ചറൈസിംഗ് ഗുണങ്ങൾ തലവേദന, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
കടുകെണ്ണ പതിവായി മുടിയിൽ പുരട്ടുന്നത് തലയിലെ ബാക്ടീരിയകളുടെയും മറ്റ് അണുക്കളുടെയും വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് ഹെൽത്ത് ലൈൻ അവകാശപ്പെടുന്നു. ഇത് മുടിയിലെ താരൻ പ്രശ്നം കുറയ്ക്കുകയും മുടിയുടെ കരുത്ത് നിലനിർത്തുകയും ചെയ്യും.
ഹൃദ്രോഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; കിവിപ്പഴത്തിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ