കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തില്‍ പതിവായി അല്‍പം കറുവപ്പട്ട ചേര്‍ക്കൂ; ഗുണം ഇതാണ്...
കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ ഇതിലേക്ക് അല്‍പം കറുവപ്പട്ടയും ചേര്‍ക്കാം കെട്ടോ. പലരും ഇതെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. കറുവപ്പട്ട സ്റ്റിക്കായോ, അല്ലെങ്കില്‍ പൊടിച്ചതോ ചേര്‍ത്താല്‍ മതി
മിക്ക വീട്ടിലും കുടിക്കാൻ വെള്ളം തിളപ്പിച്ച് ആറ്റിയെടുക്കുന്നതാണ് പതിവ്. ഇതില്‍ പലരും പതിമുഖം, രാമച്ചം എന്നിവയെല്ലാമുള്ള ദാഹശമനയോ, ചുക്കോ ജീരകമോ എല്ലാം ചേര്‍ക്കാറുണ്ട്. ജീരകവെള്ളവും ചുക്കുവെള്ളവുമെല്ലാം വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
എന്നാല്‍ ഇതുപോലെ തന്നെ കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ ഇതിലേക്ക് അല്‍പം കറുവപ്പട്ടയും ചേര്‍ക്കാം കെട്ടോ. പലരും ഇതെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. കറുവപ്പട്ട സ്റ്റിക്കായോ, അല്ലെങ്കില്‍ പൊടിച്ചതോ ചേര്‍ത്താല്‍ മതി. ഇങ്ങനെ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ചില ഗുണങ്ങളൊക്കെയുണ്ട്. ആ ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ദഹനപ്രശ്നം പതിവായി നേരിടുന്നവര്‍ക്ക് ഇത് പരിഹരിക്കാൻ സഹായകമാണ് കറുവപ്പട്ട ചേര്‍ത്ത വെള്ളം. ഗ്യാസ്, ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടല്‍, അസിഡിറ്റി എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം അകറ്റാൻ സഹായകമാണ്.
രണ്ട്...
തലച്ചോറിന്‍റെ പ്രവര്‍ത്തനവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ ചെറുക്കുന്നതിനും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കറുവപ്പട്ട സഹായിക്കുമെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.
മൂന്ന്...
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട ഏറെ സഹായകമാണ്. കൊളസ്ട്രോളിനെ ചെറുക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
നാല്...
നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട പ്രയോജനപ്രദമാണ്. അതിനാല്‍ തന്നെ പല രോഗങ്ങളെയും അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം ചെറുക്കുന്നതിന് കറുവപ്പട്ട ക്രമേണ നമ്മെ സഹായിക്കുന്നു.
അഞ്ച്...
ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. പല സ്കിൻ പ്രശ്നങ്ങളെയും ചെറുക്കുന്നതിന് കറുപ്പട്ടയ്ക്ക് ശേഷിയുണ്ട് എന്നതിനാലാണിത്.
കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിക്കുമ്പോള്‍...
കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിക്കുമ്പോള്‍ സ്റ്റിക്ക് ആണ് ഇടുന്നതെങ്കില്‍ അത് ചെറിയ കഷ്ണങ്ങളാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പൊടി ചേര്‍ത്താലും മതി.
Also Read:- ബിപി കുറയ്ക്കാൻ സഹായിക്കുന്നൊരു ഡയറ്റ് ഇതാ; ഒപ്പം വണ്ണം കുറയ്ക്കാനും എളുപ്പമാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-