അത്താഴം നേരത്തെ കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറും സ്ത്രീകളിൽ സ്തനാർബുദവും വരാനുള്ള സാധ്യത കൂടുതലാണെന്ന് ക്യാൻസർ ഇൻ്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

health benefits of eating dinner early

രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരാണ് നമ്മളിൽ അധികം ആളുകളും. എന്നാൽ ഭക്ഷണം വെെകി കഴിക്കുന്നത് വിവിധ രോ​​ഗങ്ങൾക്ക് ഇടയാക്കും. അത്താഴം എപ്പോഴും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. നേരത്തെ അത്താഴം കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്... 

ഒന്ന്...

മികച്ച ദഹനത്തിന് സഹായിക്കുകയും വയറുവേദന, ഗ്യാസ്, അസ്വസ്ഥത എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ഉറക്കത്തിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ തടയാനും സഹായിക്കുന്നു.

രണ്ട്...

ഉറക്കത്തിന് മുമ്പ് അത്താഴം ദഹിപ്പിക്കാൻ ശരീരത്തിന് മതിയായ സമയം നൽകുന്നത് ഭക്ഷണത്തിൽ നിന്ന് അവശ്യ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. 

മൂന്ന്...

നേരത്തെ അത്താഴം കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനനാളത്തിൽ ഭക്ഷണം കൂടുതൽ നേരം നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഡിസ്ബയോസിസ് പോലുള്ള ദഹന സംബന്ധമായ തകരാറുകൾ കുറയ്ക്കുകയും ചെയ്തുകൊണ്ട് ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്നു.

നാല്...

നേരത്തെ അത്താഴം കഴിക്കുന്നത് ആസിഡ് റിഫ്‌ളക്‌സ് തടയാൻ സഹായിക്കും. അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ മലവിസർജനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

അഞ്ച്...

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നത് നേരത്തെയുള്ള അത്താഴത്തിൻ്റെ ഗുണങ്ങളിൽ നിർണായകമാണ്. നേരത്തെ ഭക്ഷണം കഴിക്കുന്നത് (കിടക്കുന്നതിന് 3 മണിക്കൂർ മുമ്പ്) ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നു. 

ആറ്...

ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ പ്രമേഹം ഉണ്ടാകാം. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ഗ്ലൂക്കോസാക്കി മാറ്റുന്നതിലൂടെ ശരീരം ഇൻസുലിൻ ശരിയായി ഉപയോഗിക്കുന്നു. അതിനാൽ, ശരിയായ ഇൻസുലിൻ അളവ് നിലനിർത്തുന്നതിലൂടെ, പ്രമേഹ സാധ്യത കുറയുന്നു. 

ഏഴ്...

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറും സ്ത്രീകളിൽ സ്തനാർബുദവും വരാനുള്ള സാധ്യത കൂടുതലാണെന്ന് ക്യാൻസർ ഇൻ്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അതിരാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിച്ചാൽ...
 

Latest Videos
Follow Us:
Download App:
  • android
  • ios