Turmeric Milk : പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ; ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാൻ മഞ്ഞൾ പാൽ സഹായകമാണ്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
മഞ്ഞളിലും പാലിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാൽ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാല് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാൻ മഞ്ഞൾ പാൽ സഹായകമാണ്. ഡിഎൻഎയെ തകർക്കുന്നതിൽ നിന്ന് ഇത് അർബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാർശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
'കുർക്കുമിൻ വളരെ ശക്തമായ ഒരു ആന്റി-ഇൻഫ്ലമേറ്ററി ഏജന്റാണ്. ശരീരത്തിലെ വീക്കത്തിനെതിരെ പോരാടുന്നതിന് ഏറ്റവും ശക്തമായ ഭക്ഷണമാണിത്...'- ന്യൂകാസിൽ സർവകലാശാലയിലെ പോഷകാഹാര പ്രൊഫസറായ മനോഹർ ഗാർഗ് പറഞ്ഞു. വിഷാദം സംബന്ധമായ ലക്ഷണങ്ങൾ കുറയ്ക്കാൻ കുർക്കുമിൻ വളരെ ഫലപ്രദമാണെന്ന് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ (tumeric milk) കുറിച്ചറിയാം...
ഒന്ന്...
ദിവസവും മഞ്ഞൾപ്പാൽ കുടിക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാലിൽ മഞ്ഞൾ ചേർത്ത് ദിവസവും രാത്രി ഉറങ്ങും മുമ്പ് കുടിക്കുക.
Read more മറവിരോഗം കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ?
രണ്ട്...
ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വൻകുടൽ എന്നിവയിലുണ്ടാകുന്ന അർബുദത്തിന്റെ വളർച്ചയെ പ്രതിരോധിക്കാൻ മഞ്ഞൾ ചേർത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇൻഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്.
മൂന്ന്...
നല്ല ഉറക്കം ലഭിക്കാൻ മഞ്ഞൾപാൽ സഹായകമാണ്. ഉറങ്ങാൻ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫൻ എന്നിവയെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ മഞ്ഞൾ ചേർത്ത പാലിന് ശേഷിയുണ്ട്. ചുമയും ജലദോഷവും മഞ്ഞൾ ചേർത്ത പാലിലുള്ള ആന്റിവൈറൽ, ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്.
നാല്...
പ്രമേഹം തടയുന്നതിൽ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൃത്യമായി നിലനിർത്താൻ മഞ്ഞൾ സഹായിക്കുന്നു.
അഞ്ച്...
സന്ധിവാതവും സന്ധിവേദനയും ശമിപ്പിക്കാൻ ഉത്തമ പ്രതിവിധിയാണ് മഞ്ഞൾ. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് അസ്ഥികളേയും ജോയിന്റുകളേയും കരുത്തുറ്റതാക്കും.
Read more ആസ്ത്മ രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ