ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് നിന്നും ജോലി ചെയ്യൂ; ഇതുകൊണ്ട് ഗുണമുണ്ട്...

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് ഓരോ മണിക്കൂര്‍ വീതമെങ്കിലും നിന്ന് ജോലി ചെയ്യുകയാണെങ്കില്‍ കലോറിയില്‍ തന്നെ വരുന്ന വ്യത്യാസം മനസിലാക്കാമല്ലോ. ജീവിതശൈലീരോഗങ്ങള്‍, അനുബന്ധ പ്രശ്നങ്ങള്‍ എല്ലാം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. 

health benefits of doing office job by standing

ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നത് സ്വാഭാവികമായും ആരോഗ്യത്തെ ഏറെ ബാധിക്കും. പല രീതിയിലാണ് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് നമ്മെ ബാധിക്കുക. പ്രധാനമായും ശരീരത്തില്‍ കൊഴുപ്പടിയുക, വണ്ണം കൂടുക/ അല്ലെങ്കില്‍ വയര്‍ ചാടുക- ജീവിതശൈലീരോഗങ്ങളുണ്ടാവുക, കായികാധ്വാനത്തിന്‍റെ അഭാവം മൂലം രോഗങ്ങള്‍ പതിവാകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ തന്നെയാണ് ഏറെയും വരിക. 

ഇരുന്ന് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ദിവസത്തില്‍ 45 മിനുറ്റ് കായികാധ്വാനത്തിനോ അല്ലെങ്കില്‍ വര്‍ക്കൗട്ടിനോ വേണ്ടി മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് തന്നെ ഇതിനാലാണ്. 

ഇനി, ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ അല്‍പം കുറയ്ക്കാൻ സഹായിക്കുന്നൊരു ടിപ് ആണ് പങ്കുവയ്ക്കുന്നത്. അതായത് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനിടെ കൃത്യമായ ഇടവേളകളില്‍ അല്‍പസമയം നിന്നും ജോലി ചെയ്യുക. ഇതിനുള്ള സൗകര്യം ജോലിയില്‍ കൊണ്ടുവരാൻ സാധിക്കുമെങ്കില്‍ അത് ചെയ്യുക. ഓഫീസ് ജോലി, കംപ്യൂട്ടറിലോ ലാപ്പിലോ ചെയ്യുന്ന ജോലിയിലൊക്കെയാണ് ഈ മാറ്റം കൊണ്ടുവരാനാവുക. അത് സാധിക്കുന്നവര്‍ക്കേ ചെയ്യാനാകൂ. 

വലിയ മാറ്റമാണ് ഇത് നിങ്ങളിലുണ്ടാക്കുക. ഒന്നാമതായി ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലെ ശരീരവേദനയ്ക്ക് വലിയ ആശ്വാസം ലഭിക്കും. കാരണം, ഒരേ ഇരിപ്പ് ഇരിക്കുമ്പോള്‍ അത് കഴുത്ത് വേദന, നടുവേദനയ്ക്കെല്ലാം കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങളെയെല്ലാം ഒരു പരിധി വരെ മാറ്റാൻ ഇത് സഹായിക്കും.

ഇടയ്ക്ക് നിന്നും ജോലി ചെയ്യുമ്പോള്‍ ഇരുന്ന് ജോലി ചെയ്യുന്നതില്‍ നിന്ന് വിഭിന്നമായി കലോറി കൂടുതലായി എരിച്ചുകളയാൻ സാധിക്കും. അതായത് ഇരിക്കുമ്പോള്‍ല മണിക്കൂറില്‍ 65-85 ഡിഗ്രിയാണ് എരിഞ്ഞുപോകുന്നതെങ്കില്‍ നില്‍ക്കുമ്പോള്‍ 70-95 വരെയാണ് കലോറി പോകുന്നത്. 

എന്നുവച്ചാല്‍ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് ഓരോ മണിക്കൂര്‍ വീതമെങ്കിലും നിന്ന് ജോലി ചെയ്യുകയാണെങ്കില്‍ കലോറിയില്‍ തന്നെ വരുന്ന വ്യത്യാസം മനസിലാക്കാമല്ലോ. ജീവിതശൈലീരോഗങ്ങള്‍, അനുബന്ധ പ്രശ്നങ്ങള്‍ എല്ലാം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. 

ആളുകളുടെ ഉന്മേഷത്തിന്‍റെ തോതിനെയും ഇത് സ്വാധീനിക്കും. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ സാധാരണനിലയില്‍ വലിയ രീതിയില്‍ ഉന്മേഷക്കുറവ് കാണാറുണ്ട്. പെട്ടെന്ന് മാനസികമായ മടുപ്പ് നേരിടുക, വിരസത അനുഭവപ്പെടുക, ഉന്മേഷക്കുറവ് നേരിടുകയെല്ലാം ചെയ്യാറുണ്ട്. ഇതിനെയെല്ലാം ഒരളവ് വരെ മറികടക്കാൻ നിന്നും ജോലി ചെയ്യുന്നത് സഹായിക്കും. 

അതുപോലെ തന്നെ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ വിശപ്പില്ലായ്മ, ദഹനപ്രശ്നങ്ങള്‍ എന്നിവയും പതിവായിരിക്കും. ഇതുപോലുള്ള പ്രശ്നങ്ങളും ഇടയ്ക്ക് നിന്ന് ജോലി ചെയ്താല്‍ ഒരു പരിധി വരെ പരിഹരിക്കാൻ സഹായകമായിരിക്കും. 

ഇന്ന്, പല കമ്പനികളും നിന്ന് ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സൗകര്യങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നിന്ന് ജോലി ചെയ്താലാണ് പക്ഷേ ഈ ഫലമെല്ലാം ലഭിക്കുക. 

Also Read:- പ്രമേഹത്തെ പേടിക്കാതെ നേരിടാം; ആകെ ശ്രദ്ധിക്കാനുള്ളത് ഇക്കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios