ഭക്ഷണം കഴിക്കാതെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കഴിക്കുന്നത് ദോഷമോ?
വെറും വയറ്റില്‍ അല്‍പം ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?
രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചായയോ കാപ്പിയോ കഴിക്കുന്നതാണ് മിക്കവരുടേയും ശീലം. എന്നാല്‍ വെറും വയറ്റില്‍ അല്‍പം ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?
ഇങ്ങനെയുള്ള സംശയങ്ങളും പലരും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ യാതൊരു വിധ ടെന്‍ഷനും വേണ്ട, വെറും വയറ്റില്‍ ചെറുനാരങ്ങ വെള്ളം കഴിക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
രാവിലെ ഇളം ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കഴിക്കുന്നത് പല ഗുണങ്ങളുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ നിന്ന് വിഷാംശം പുറത്തുപോകുന്നതിനും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മറ്റുമായി പല തരത്തില്‍ നാരങ്ങ നമ്മെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇക്കൂട്ടത്തിലുള്‍പ്പെടുന്ന പ്രധാനപ്പെട്ട ചില ആരോഗ്യ ഗുണങ്ങള്‍ ഏതെല്ലാം എന്ന് അറിയാം...
ഒന്ന്...
മഞ്ഞുകാലത്ത് ചൂട് അനുഭവപ്പെടുന്നത് കുറവായതിനാല്‍ തന്നെ പലരും ശരീരത്തിന് ആവശ്യമായത്രയും വെള്ളം കുടിക്കാതിരിക്കാം. ഈ സാഹചര്യം നമ്മെ നിര്‍ജലീകരണത്തിലേക്ക് (ഡീഹൈഡ്രേഷന്‍) നയിച്ചേക്കാം. നാരങ്ങാവെള്ളം ശരീരത്തെ എപ്പോഴും ജലാംശമുള്ളതാക്കി നിര്‍ത്താന്‍ സഹായിക്കുകയും അതുവഴി നിര്‍ജലീകരണം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
രണ്ട്...
രാവിലെ വെറും വയറ്റില്‍ ചെറുനാരങ്ങാവെള്ളം (തണുപ്പില്ലാത്തത്) കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണത്തില്‍ നിന്ന് മധുരം അധികം വലിച്ചെടുപ്പിക്കാതെ ഷുഗര്‍ സാധ്യത കുറയ്ക്കാനും ചെറുനാരങ്ങ സഹായകമാണ്.
മൂന്ന്...
മഞ്ഞുകാലത്ത് സാധാരണഗതിയില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ജലദോഷവും ചുമയും. ഇത്തരം അണുബാധകളെ ചെറുക്കാന്‍ ചെറുനാരങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ തന്നെ രാവിലെ ചെറുനാരങ്ങനീര് കഴിക്കുന്നത് ഇത്തരത്തിലുള്ള അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാനും നമ്മെ സഹായിക്കുന്നു.
Also Read:- തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും കിടിലനൊരു ചായ!...