പഞ്ചസാര അധികം വേണ്ട, കാരണങ്ങൾ ഇതൊക്കെയാണ്
കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും എന്നാൽ കൊഴുപ്പും പ്രോട്ടീനും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകും. ഇത് പഞ്ചസാരയുടെ ആസക്തിയിലേക്ക് നയിക്കും.
പലർക്കും ഒഴിവാക്കാൻ പറ്റാത്ത ഭക്ഷണമാണ് പഞ്ചസാര. ചായയിലും കാപ്പിയിലും പോലും നാം നിത്യവും ചേർത്ത് വരുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസാര അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രമേഹം, ഭാരം കൂടുക അങ്ങനെ വിവിധ പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.
കുടൽ ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. അതുവഴി മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുന്നു.ഉയർന്ന കോർട്ടിസോളിൻ്റെ അളവ് പഞ്ചസാരയുടെ ആസക്തിയിലേക്ക് നയിച്ചേക്കാം.
കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും എന്നാൽ കൊഴുപ്പും പ്രോട്ടീനും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാനും തകർച്ചയ്ക്കും കാരണമാകും. ഇത് പഞ്ചസാരയുടെ ആസക്തിയിലേക്ക് നയിക്കും.
പഞ്ചസാരയുടെ ഉപയോഗം കൂടുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...
ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും നൽകുന്നില്ല. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ചേക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. വളരെപ്പെട്ടെന്ന് അണുബാധയും രോഗങ്ങളും ബാധിക്കാനും സാധ്യതയും കൂടുതലാണ്. പല്ലിന്റെ ആരോഗ്യത്തെയും പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാകാം.
വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുകയും ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ദന്തക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരത്തിനു ആവശ്യമായ പോഷകങ്ങൾ നൽകാതിരിക്കുന്നു.
പുകവലി വന്ധ്യതയ്ക്ക് കാരണമാകുമോ? കൂടുതലറിയാം