പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ

പ്രാതൽ ഒഴിവാക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം പറയുന്നു. പ്രാതൽ രാവിലെ എട്ട് മണിക്കും അത്താഴം രാത്രി എട്ട് മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.
 

harmful effects of skipping breakfast

ജോലിത്തിരക്കിനിടയിൽ പ്രാതൽ ഒഴിവാക്കുന്നവരാണ് നമ്മളിൽ അധികം പേരും.  പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. ഒരു ദിവസത്തെ ഏറ്റഴും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പാൽ, മുട്ട, പയർവർഗങ്ങൾ  എന്നിവ പ്രാതലിന് ഉൾപ്പെടുത്താം.

പ്രാതൽ  ഒഴിവാക്കുന്ന നിരവധി പേരുണ്ട്. പ്രാതൽ ഒഴിവാക്കുന്നത് ഒരിക്കലുമൊരു നല്ലൊരു കാര്യമല്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് റുജുത അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രാതൽ ഒഴിവാക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കൂടുതലായി കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുമെന്നും റുജുത പറയുന്നു. 

പ്രാതൽ ഒഴിവാക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം പറയുന്നു. പ്രാതൽ രാവിലെ എട്ട് മണിക്കും അത്താഴം രാത്രി എട്ട് മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.

ലോകത്തിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്ന് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് വ്യക്തമാക്കുന്നു. രോ​ഗങ്ങൾ ഉണ്ടാകുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ, ഫുഡ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് (രാത്രി 9 മണിക്ക് ശേഷം) സ്ട്രോക്ക് പോലുള്ള സെറിബ്രോവാസ്കുലർ രോഗത്തിനുള്ള സാധ്യതയിൽ 28 ശതമാനം വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണ രീതികളും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ 103,389 പേരിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിൽ ഭക്ഷണം കഴിക്കുന്ന സമയത്തിനും വലിയ പങ്കുള്ളതായി പഠനത്തിൽ പറയുന്നു.

കുട്ടികളിലെ മലബന്ധം പരിഹരിക്കാൻ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

 

 

Latest Videos
Follow Us:
Download App:
  • android
  • ios