കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ കേസ്

ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേയ്ക്ക് മാറ്റിയെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

Green Fungus Case Reported In Madhya Pradesh

രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ആണ് കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേയ്ക്ക് മാറ്റിയെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗ്രീന്‍ ഫംഗസ്, 'ആസ്പഗുലിസിസ്'  അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്. 

കഴിഞ്ഞ രണ്ടുമാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34കാരനായ രോഗിക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ഇയാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും പരിശോധനയില്‍ ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

 

 

 

Also Read: കൊവിഡ് ബാധിക്കാത്തവരിലും ബ്ലാക്ക് ഫംഗസ് പിടിപെടുമോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios