Covid 19 Symptoms : കൊവിഡിന്റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ?
കൊവിഡിന്റെ പുതിയ വേരിയന്റുകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. പുതിയ വകഭേദങ്ങൾ വരുന്നതോടെ ലക്ഷണങ്ങളം മാറി വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. കൊവിഡിന്റെ തുടക്കത്തിൽ പനി, ചുമ, മണം ,രുചി നഷ്ടമാവുക എന്നവിയാണ് കൊവിഡ് അണുബാധയുടെ പ്രധാനലക്ഷണങ്ങളായി എൻഎച്ച്എസ് ചൂണ്ടിക്കാട്ടിയിരുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. ഇന്ന് രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോകുന്നത്.
കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളുമായി താരത്മ്യം ചെയ്യുമ്പോൾ 40 ശതമാനത്തിൻ്റെ വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ പതിനായിരം കടക്കുന്നത്.
കൊവിഡിന്റെ പുതിയ വേരിയന്റുകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. പുതിയ വകഭേദങ്ങൾ വരുന്നതോടെ ലക്ഷണങ്ങളം മാറി വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. കൊവിഡിന്റെ തുടക്കത്തിൽ പനി, ചുമ, മണം ,രുചി നഷ്ടമാവുക എന്നവിയാണ് കൊവിഡ് അണുബാധയുടെ പ്രധാനലക്ഷണങ്ങളായി എൻഎച്ച്എസ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ മറ്റ് ചില ലക്ഷണങ്ങൾ കൂടി കണ്ട് വരുന്നതായി എൻഎച്ച്എസ് വ്യക്തമാക്കുന്നു.
Read more ഈ രോഗം പുരുഷന്മാരെ അപകടത്തിലേക്ക് നയിക്കാം...
അറിയാം നാല് പുതിയ കൊവിഡ് ലക്ഷണങ്ങൾ (Covid 19 symptoms)...
1. ചർമ്മപ്രശ്നങ്ങൾ...
കൊവിഡ് പിടിപെട്ടാൽ ത്വക്കിലുണ്ടാകുന്ന മുറിവുകളാണ് പ്രധാന ലക്ഷണമായി വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങൾ അസാധാരണമല്ല. വാസ്തവത്തിൽ, അഞ്ചിൽ ഒരാൾക്ക് ചർമ്മത്തിൽ തിണർപ്പ് മാത്രമേ പ്രകടമാകൂ, മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് 2021-ൽ പ്രസിദ്ധീകരിച്ച ഒരു യുകെ പഠനത്തിൽ, പറയുന്നത്.
കൊവിഡ് അണുബാധ ചർമ്മത്തെ പല തരത്തിൽ ബാധിക്കും. ചില ആളുകൾക്ക് ചർമ്മത്തിന് നിറം മാറി വരിക അനുഭവപ്പെടാം. മറ്റുള്ളവർക്ക് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതായി വിദഗ്ധർ പറയുന്നു.
കാൽവിരലുകൾ ചുവന്നതോ വീർത്തതോ ആയ ചർമ്മ പ്രശ്നവും പ്രകടമാകുന്നു. ഈ ലക്ഷണം കൗമാരക്കാരിലും യുവാക്കളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. ചർമ്മത്തിന് കഠിനമായ ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക.
2. നഖത്തിലെ മാറ്റങ്ങൾ...
ശാരീരിക സമ്മർദ്ദം കാരണം നഖത്തിന്റെ വളർച്ചയിൽ താൽക്കാലിക തടസ്സം ഉണ്ടാകുന്നു. നഖത്തിൽ നേരിയ വരകൾ ചിലരിൽ പ്രകടമാണ്. നഖങ്ങളുടെ അടിഭാഗത്ത് വികസിക്കുന്ന വരകൾ നഖത്തിലെ പ്രോട്ടീനുകളുടെ അസാധാരണമായ ഉത്പാദനം മൂലമാണെന്ന് കരുതപ്പെടുന്നു. കൊവിഡ് ബാധിക്കുന്നവരിൽ ഒന്നോ രണ്ടോ ശതമാനം ആളുകൾക്ക് ഈ ലക്ഷണം കണ്ട് വരുന്നു.
Read more 'ഇന്ത്യയില്‍ നാല്‍പത് ശതമാനം പേരെയും ബാധിക്കാവുന്ന ഒരു രോഗം'
3. മുടികൊഴിച്ചിൽ...
മുടികൊഴിച്ചിൽ കൊവിഡിന്റെ ഒരു ലക്ഷണമാകാം. കൊവിഡ് ബാധിച്ച 6,000 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, കൊവിഡിന് ശേഷമുള്ള ഏറ്റവും സാധാരണമായ ലക്ഷണമാണ് മുടികൊഴിച്ചിൽ. പങ്കെടുത്തവരിൽ 48 ശതമാനം പേരിലും ഈ ലക്ഷണം റിപ്പോർട്ട് ചെയ്തു.
4. കേൾവിക്കുറവ്...
ഇൻഫ്ലുവൻസ, അഞ്ചാംപനി തുടങ്ങിയ മറ്റ് വൈറൽ അണുബാധകളെപ്പോലെ ചിലപ്പോൾ കേൾവിക്കുറവ് അല്ലെങ്കിൽ ടിന്നിടസ് (ചെവിയിൽ സ്ഥിരമായി മുഴങ്ങുന്നത്) ഉള്ളിലെ ചെവിയിലെ കോശങ്ങളെ COVID ബാധിക്കുന്നതായി കണ്ടെത്തി. 560 പങ്കാളികൾ ഉൾപ്പെട്ട ഒരു പഠനത്തിൽ, കോവിഡ് ബാധിച്ച 3.1% രോഗികളിൽ കേൾവിക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4.5% പേർക്ക് ടിന്നിടസ് സംഭവിച്ചു.
Read more ചെള്ളുപനിയെ നിസാരമായി കാണരുത്, കാരണം ഇതാണ്