Health Tips : പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങളിതാ...

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുത്തിൽ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. 
 

four protein rich foods to include in breakfast time

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.  ശരീരത്തിന് ദിവസേന ആവശ്യമുള്ള ഒരു മാക്രോ ന്യൂട്രിയൻ്റാണ് പ്രോട്ടീൻ. എൻസൈമുകൾ, ഹോർമോണുകൾ എന്നിവ നിർമ്മിക്കാനും പ്രോട്ടീനുകൾ ഉപയോഗിക്കുന്നു. ചർമ്മം, രക്തം, എല്ലുകൾ, പേശികൾ എന്നിവയുടെ നിർമ്മാണ ഘടകമാണ് ഈ പോഷകം. പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങളിതാ...

മുട്ട...

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുത്തിൽ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. 

 

four protein rich foods to include in breakfast time

 

നട്സ്...

നിലക്കടല, പീനട്ട് ബട്ടർ, ബദാംവാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി എന്നിവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

ഓട്സ്...

ഓട്‌സ് ആരോഗ്യകരവും പ്രോട്ടീനാൽ സമ്പന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും സഹായകമാണ്. സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിനുകളായ ബി, ഇ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ ഓട്സിൽ അടങ്ങിയിരിക്കുന്നു.‌

 

four protein rich foods to include in breakfast time

 

സോയാബീൻ...

ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്  സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

പയർവർ​ഗങ്ങൾ...

പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് പയർ. പ്രോട്ടീനുകൾ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർവർ​​​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ‌

അതിരാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ
 

Latest Videos
Follow Us:
Download App:
  • android
  • ios