ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ വീട്ടിലുണ്ട് നാല് പ്രതിവിധികൾ

വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. നാല് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക. ഇത് വെറും വയറ്റിലോ ഉറങ്ങുന്നതിന് മുമ്പോ കഴിക്കുക. വെളുത്തുള്ളിയിലെ അലിസിന്‍ ഉമിനീരുമായി പ്രവര്‍ത്തിച്ചാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. 

four home remedies to lower high cholesterol

ഉയർന്ന കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ?. ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ കൊളസ്‌ട്രോളിൻ്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വീട്ടിലുള്ള ചില ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. നാല് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക. ഇത് വെറും വയറ്റിലോ ഉറങ്ങുന്നതിന് മുമ്പോ കഴിക്കുക. വെളുത്തുള്ളിയിലെ അലിസിൻ ഉമിനീരുമായി പ്രവർത്തിച്ചാണ് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. വെളുത്തുള്ളിയുടെ ദൈനംദിന ഉപയോഗം എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കുന്നതായി 2013 ലെ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

രണ്ട്...

മഞ്ഞളാണ് രണ്ടാമത്തെ ചേരുവക എന്ന് പറയുന്നത്. മഞ്ഞൾ പ്രധാനമായും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയെ ബാധിക്കുന്നു. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം  എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുകയും എൽഡിഎൽ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു.

മൂന്ന്...

ഇഞ്ചിക്ക് മൊത്തം കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾസ്, ഷോഗോൾസ് എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നാല്...

ആന്റിഓക്‌സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങൾ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കറുവപ്പട്ട വെള്ളം ​ഗുണം ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. 

സ്ത്രീകൾ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം ഇതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios