Vitamin B Foods for Hair Growth : ആരോഗ്യമുള്ള മുടിയ്ക്ക് വേണം വിറ്റാമിൻ ബി അടങ്ങിയ ഈ ഭക്ഷണങ്ങൾ
വിറ്റാമിൻ ബി 12 മുടിയെ ശക്തിപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കരുത്തുള്ള മുടിയ്ക്കായി കഴിക്കാം വിറ്റാമിൻ ബി അടങ്ങിയ ഈ ഭക്ഷണങ്ങൾ...
ആരോഗ്യമുള്ള മുടി പലരും ആഗ്രഹിക്കുന്ന ഒന്നാണ്. ചില എണ്ണകളും ലേപനങ്ങളുമെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുമെങ്കിലും ആരോഗ്യപ്രദമായ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യകരമായ വളർച്ചയെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബി വിറ്റാമിനുകൾ മുടി വളർച്ചയെ സഹായിക്കുന്നു. കാരണം അവ ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് തലയോട്ടിയിലേക്ക് ഓക്സിജൻ എത്തിക്കുന്നു. വിറ്റാമിൻ ബി 12 മുടിയെ ശക്തിപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കരുത്തുള്ള മുടിയ്ക്കായി കഴിക്കാം വിറ്റാമിൻ ബി അടങ്ങിയ ഈ ഭക്ഷണങ്ങൾ...
ഒന്ന്...
പാലിലെ പ്രോട്ടീനുകളും ലിപിഡുകളും മുടിയെ ശക്തിപ്പെടുത്തുന്നു. അതേസമയം കാൽസ്യം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, ബി6, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ മുടിക്ക് അനുയോജ്യമായ മറ്റ് പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടി മൃദുവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.
രണ്ട്...
പച്ചച്ചീര, മല്ലിയില, ഉലുവ ഇല തുടങ്ങി എല്ലാ ഇലക്കറികളിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിക്ക് ബലം നൽകുന്നതിന് ഇത് നിർണ്ണായകമായ ഘടകമാണ്.
മൂന്ന്...
മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറെ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലടങ്ങിയിരിക്കുന്ന ബി5 മുടിയുടെ കോശങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്നു. ഇത് കൂടാതെ മുട്ടയിൽ ബി12 വിറ്റാമിനും ധാരാളമായി അടങ്ങിയിട്ടുണ്ട്.
നാല്...
മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടാതെ വിറ്റാമിൻ ബി3, വിറ്റാമിൻ ബി6, വിറ്റാമിൻ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.
അഞ്ച്...
വിറ്റാമിനുകളായ ബി2, ബി3 എന്നിവയെല്ലാം അവക്കാഡോയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അവ ദീർഘകാലത്തേക്ക് മുടി വളരുന്നതിന് സഹായിക്കുകയും മുടിയുടെ ബലം വർധിപ്പിക്കുകയും ചെയ്യുന്നു.ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് മുടിയ്ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
ആറ്...
ഗോതമ്പ്, ഓട്‌സ്, ബാർലി, ധാന്യങ്ങൾ എന്നിവ പോലുള്ള മുഴുവൻ ധാന്യങ്ങളും വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5 എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സമ്പൂർണ്ണ ബി-വിറ്റാമിനുകളുടെ കലവറയാണ്. മുടി ആരോഗ്യമുള്ളതാക്കാൻ ഈ പോഷകങ്ങൾ സഹായകമാണ്.
പതിവായി ഹെയര്‍ സ്ട്രെയിറ്റനറുകള്‍ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ