Asianet News MalayalamAsianet News Malayalam

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

foods that should not be eaten on an empty stomach
Author
First Published Oct 12, 2024, 2:16 PM IST | Last Updated Oct 12, 2024, 2:16 PM IST

രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായിരിക്കും ആ ദിവസം കൂടുതൽ ഊർജത്തോടെ നിലനിർത്തുന്നത്.  ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ മാത്രമല്ല മാനസികാവസ്ഥയെയും മെച്ചപ്പെടുത്തും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങളിതാ...

ഒന്ന്

സിട്രസ് പഴങ്ങളിൽ സിട്രസ് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് വിവിധ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. 
ഓറഞ്ച്, നാരങ്ങ എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. വെറും വയറ്റിൽ സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ സിട്രിക് ആസിഡ് വയറ്റിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും. 

രണ്ട്

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

മൂന്ന്

എരിവുള്ള ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിക്കുക ചെയ്യും. ധാരാളം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിനും ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

നാല്

വെറുംവയറ്റിൽ തൈര് കഴിക്കുന്നത് ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും അസിഡിറ്റിയും മലബന്ധവും വർദ്ധിപ്പിക്കുകയും ചെയ്യും.

അഞ്ച്

കാർബണേറ്റഡ് പാനീയങ്ങൾ ഗ്യാസിനും വീക്കത്തിനും കാരണമാകും. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ.

ആറ്

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. അത് കൊണ്ട് തന്നെ മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക.

ഏഴ്

വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. വെറും വയറ്റിൽ അവ കഴിക്കുമ്പോൾ വിവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. 

എട്ട്

വെറും വയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കും.

ഈ പഴങ്ങൾ കഴിച്ചോളൂ, വയറിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ കുറയ്ക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios