തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം ; 10 ഭക്ഷണങ്ങൾ ശീലമാക്കൂ

നെല്ലിക്ക കഴിക്കുന്നത് കൊളാജൻ ഉൽപാദനത്തെ സഹായിക്കും. ഇത് ആരോഗ്യകരവും കൂടുതൽ യുവത്വമുള്ളതുമായ ചർമ്മത്തിലേക്ക് നയിക്കുന്നു. നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ, പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. 
 

foods that can help keep your skin healthy

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ ശരിയായ ചർമ്മ സംരക്ഷണം, ജലാംശം, പോഷകാഹാരം എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്. വീട്ടിൽ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വിവിധ ചർമ്മ പ്രശ്നങ്ങങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര പറയുന്നു.

നെല്ലിക്ക...

നെല്ലിക്ക കഴിക്കുന്നത് കൊളാജൻ ഉൽപാദനത്തെ സഹായിക്കും. ഇത് ആരോഗ്യകരവും കൂടുതൽ യുവത്വമുള്ളതുമായ ചർമ്മത്തിലേക്ക് നയിക്കുന്നു. നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ, പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. 

കുമ്പളങ്ങ...

ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇ ഈ പോഷകസമൃദ്ധമായ പച്ചക്കറിയിൽ സമ്പുഷ്ടമാണ്. 

പാവയ്ക്ക...

വിറ്റാമിൻ സി, ലിപ്പോഫിലിക് വിറ്റാമിൻ ഇ, കരോട്ടിൻ, സാന്തോഫിൽസ്, സിയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെ വിവിധ സംയുക്തങ്ങൾ പാവയ്വയിൽ അടങ്ങിയിരിക്കുന്നു. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായിക്കുന്നു.

ഫാറ്റി ഫിഷ്...

സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

അവാക്കാഡോ...

അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. 

വാൾനട്ട്...

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുന്നു. വാൾനട്ട് ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. ‌

മധുരക്കിഴങ്ങ്...

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിൻ എ അത്യാവശ്യമാണ്. 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

ബെറിപ്പഴങ്ങൾ...

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

ബ്രൊക്കോളി...

ബ്രൊക്കോളിയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയും ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. 

പ്രാതലിൽ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios