Immunity Boosting Foods : പ്രതിരോധശേഷി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ
വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ഇത് പ്രധാനമാണ്. കാരറ്റിൽ വിറ്റാമിൻ ബി -6 അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ കോശങ്ങളുടെ വ്യാപനത്തിലും ആന്റിബോഡി ഉൽപാദനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൊവിഡിന്റെ ഭീതിയിലാണ് ഇപ്പോഴും രാജ്യം. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും (immunity) വളരെ പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത്. കാരണം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്.
'മൊത്തത്തിലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണക്രമത്തിലും ആരോഗ്യകരമായ ജീവിതശൈലി പെരുമാറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. മതിയായ ഉറക്കം, ക്യത്യമായി വ്യായാമം ചെയ്യുക, സ്ട്രെസ് ഇല്ലാതാക്കുക എന്നിവ നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കും...'- WW ഇന്റർനാഷണലിലെ ഗ്ലോബൽ ക്ലിനിക്കൽ റിസർച്ച് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ മിഷേൽ കാർഡൽ പറഞ്ഞു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...
സിട്രസ് പഴങ്ങൾ...
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ അത്ഭുതകരമായ കഴിവുണ്ട് സിട്രസ് പഴങ്ങൾക്ക്. ഫ്ളെവനോയ്‌ഡുകളാൽ സമ്പന്നമാണ് സിട്രസ് പഴങ്ങൾ. ഫ്ലെവനോയ്‌ഡുകൾ പാർക്കിൻസൺസ്, അൽഷിമേഴ്‌സ് എന്നിവയ്‌ക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കുന്നതിനാൽ ഇവ അടങ്ങിയ സിട്രസ് പഴങ്ങൾ ഈ രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷണം നൽകും. ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ ദിവസം ഒരു നേരമെങ്കിലും കഴിക്കാൻ ശ്രമിക്കുക.
പ്രോട്ടീൻ...
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് മറ്റൊന്ന്. സീഫുഡ്, ചിക്കൻ, ബീൻസ് എന്നിവ നിങ്ങളുടെ രോഗപ്രതിരോധ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുട്ട എന്നും മിഷേൽ കാർഡൽ പറഞ്ഞു.
സാൽമൺ മത്സ്യം...
പ്രോട്ടീന്റെ നല്ല ഉറവിടം എന്നതിനുപുറമെ, വൈറ്റമിൻ ഡി അടങ്ങിയ ആരോഗ്യകരമായ ഫാറ്റി മത്സ്യമാണ് സാൽമൺ. ഇത് പ്രതിരോധശേഷി നിയന്ത്രിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു.
വെളുത്തുള്ളി...
വെളുത്തുള്ളിയിൽ കാണപ്പെടുന്ന ഓർഗാനോസൾഫർ സംയുക്തമായ അല്ലിസിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തിന് നിർണായകമായ സിങ്ക് ആഗിരണം ചെയ്യുന്നതിനും അലിസിൻ സഹായിക്കുന്നു.
കാരറ്റ്...
വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ഇത് പ്രധാനമാണ്. കാരറ്റിൽ വിറ്റാമിൻ ബി -6 അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ കോശങ്ങളുടെ വ്യാപനത്തിലും ആന്റിബോഡി ഉൽപാദനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പാലക്ക് ചീര...
ചീരയിൽ വിറ്റാമിൻ സിയും വിറ്റാമിൻ എ പോലുള്ള ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ഇവ രണ്ടും അത്യന്താപേക്ഷിതമാണ്.
പെെനാപ്പിൾ...
പ്രതിരോധശേഷി വർധിപ്പിക്കുന്ന മറ്റൊരു ഭക്ഷണമാണ് പൈനാപ്പിൾ. വൈറ്റമിൻ സി നിറഞ്ഞിരിക്കുന്നതിനു പുറമേ, പൈനാപ്പിൾ ബ്രോമെലൈനിന്റെ ഉറവിടമാണ്, ഇത് ക്യാൻസർ, രക്തം കട്ടപിടിക്കൽ, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവ തടയുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
Read more ഗർഭകാലത്ത് വ്യായാമം ചെയ്യൂ; വീഡിയോ പങ്കുവച്ച് കാജല്‍ അഗര്‍വാള്‍