വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ

ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു. ഇത് ഇൻസുലിൻ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിൻ അളവ് കുറയുമ്പോൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കാനുള്ള സാധ്യത കുറവാണ്.

foods should include in break fast time for weight loss journey

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നുണ്ടെങ്കിൽ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ കൂടിയുണ്ട്. പ്രോട്ടീനും നാരുകളും അടങ്ങിയ പ്രഭാതഭക്ഷണം ഭാരം കുറയ്ക്കാൻ സഹായിക്കും.  ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഉപാപചയം വർദ്ധിപ്പിക്കാനും മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...

ഇഡ്ഡ്ലിയും സാമ്പാറും...

പ്രോട്ടീൻ സമ്പുഷ്ടമായ പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന സാമ്പാർ ഏറെ ആരോ​ഗ്യകരമാണ്. ഇഡ്ഡ്ലിയും സാമ്പാറും വിശപ്പ് കുറയ്ക്കുക മാത്രമല്ല, കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. 

ഓട്സ്...

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു. ഇത് ഇൻസുലിൻ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിൻ അളവ് കുറയുമ്പോൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കാനുള്ള സാധ്യത കുറവാണ്.

മുളപ്പിച്ച പയർ വർ​ഗങ്ങൾ...

പ്രാതലിൽ മുളപ്പിച്ച പയർവർ​ഗങ്ങൾ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനം എളുപ്പമാക്കാനും സഹായിക്കും. ഫൈബർ, പ്രോട്ടീൻ, വിറ്റാമിനുകൾ, അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കുന്നു.

തെെര്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളിലൊന്നാണ് തൈര്. തൈരിലും പാലുൽപ്പന്നങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന പ്രോട്ടീൻ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതൊടൊപ്പം വിവിധ ദഹനപ്രശ്നങ്ങളും അകറ്റുന്നു.

മുട്ട...

മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ വിശപ്പ് കുറയ്ക്കാൻ മാത്രമല്ല, പേശികളുടെ വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഓംലെറ്റുകൾ, സ്‌ക്രാംബിൾഡ് മുട്ടകൾ, സാൻഡ്‌വിച്ചുകൾ എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങളിൽ ചേർത്ത് മുട്ട കഴിക്കാവുന്നതാണ്.

സ്മൂത്തി...

പോഷകഗുണമുള്ളതും കലോറി കുറഞ്ഞതുമായ സ്മൂത്തി പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൊണ്ട് തയ്യാറാക്കാവുന്നതാണ്. വിശപ്പ് കുറയ്ക്കുന്നതിന് സ്മൂത്തികൾ സഹായിക്കുന്നു.

ചിയ സീഡ് പുഡ്ഡിം​ഗ്...

ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. 

പഞ്ചസാര അധികം വേണ്ട, കാരണങ്ങൾ ഇതൊക്കെയാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios