വൃക്കകളെ സംരക്ഷിക്കാനായി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ട്യൂണ, സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 കൊഴുപ്പുകൾ രക്തത്തിലെ കൊഴുപ്പിൻ്റെ അളവ് (ട്രൈഗ്ലിസറൈഡുകൾ) കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നതായി നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുക മാത്രമല്ല, ശരീരത്തിന് നിലനിൽക്കാൻ ആവശ്യമായ പൊട്ടാസ്യം, സോഡിയം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയുടെ അളവ് നിലനിർത്തുന്നു. അമേരിക്കാരിൽ ഏഴിൽ ഒരാൾക്ക് വിട്ടുമാറാത്ത വൃക്കരോഗമുള്ളതായി പഠനങ്ങൾ പറയുന്നു. മോശം ഭക്ഷണ ശീലങ്ങൾ വൃക്കരോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വൃക്കകളെ സംരക്ഷിക്കാനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ...
മത്സ്യം
ട്യൂണ, സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 കൊഴുപ്പുകൾ രക്തത്തിലെ കൊഴുപ്പിൻ്റെ അളവ് (ട്രൈഗ്ലിസറൈഡുകൾ) കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നതായി നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
ക്യാബേജ്
നാരുകൾ, വിറ്റാമിൻ സി, കെ എന്നിവയും ക്യാബേജിൽ അടങ്ങിയിരിക്കുന്നു. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ അടങ്ങിയ പച്ചക്കറിയാണ് ക്യാബേജ്.
ക്രാൻബെറി
മൂത്രനാളിയിലെ അണുബാധ തടയാൻ ക്രാൻബെറി സഹായിക്കുന്നു. ക്രാൻബെറികൾ പതിവായി കഴിക്കുന്നത് യൂറിനെറി ഇൻഫെക്ഷൻ തടയുന്നതിനും വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും ഗുണം ചെയ്യും. ക്രാൻബെറികളിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അത് ഹൃദയത്തിൻ്റെയും ദഹനത്തിൻ്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയും.
ബ്ലൂബെറി
ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ഫൈബറും ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. അവ വീക്കം കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഒലീവ് ഓയിൽ
ഒലിവ് ഓയിൽ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. കാരണം വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഒലീവ് ഓയിലിൽ പോളിഫിനോൾസും ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തും.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കരളിനെ സംരക്ഷിക്കാനും കരൾ കാൻസർ, കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
സവാള
ശരീരത്തെ ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന ക്വെർസെറ്റിൻ എന്ന രാസവസ്തുവും ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന ഓർഗാനിക് സൾഫർ സംയുക്തങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്.
കൊവിഡിന്റെ പുതിയ വകഭേദം പടരുന്നു ; എന്താണ് 'എക്‌സ്ഇസി'? ലക്ഷണങ്ങൾ അറിയാം