നഖങ്ങളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യമുള്ള നഖങ്ങളുടെയും മുടിയുടെയും വളർച്ചയെ സഹായിക്കുന്നു.

foods for nail health

നഖത്തെ ബലമുള്ളതാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നഖങ്ങളെ ബലമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.

ഒന്ന്

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യമുള്ള നഖങ്ങളുടെയും മുടിയുടെയും വളർച്ചയെ സഹായിക്കുന്നു. ഫ്ലാക്സ് സീഡിൽ മഗ്നീഷ്യം കൂടുതലാണ്. ഇത് നഖത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.

രണ്ട്

വിറ്റാമിൻ എയും സിയും കൂടാതെ നാരുകളും അടങ്ങിയ മുന്തിരി നഖങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുന്തിരിയിൽ ശക്തമായ ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് നഖത്തിൽ ഉണ്ടാകുന്ന ഫംഗസിനെ തടയുന്നതിന് സഹായിക്കുന്നു.

മൂന്ന്

ശക്തവും തിളക്കമുള്ളതുമായ നഖങ്ങൾക്ക് മുട്ട പ്രധാന ഭക്ഷണമാണ്. കൂടാതെ, മുട്ടയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിൻ്റെ കനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

നാല്

സാൽമൺ മത്സ്യത്തിൽ വിറ്റാമിൻ ഡി, പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, കോപ്പർ, സെലിനിയം, വൈറ്റമിൻ ബി 6, ബി 1, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നഖങ്ങൾ പൊട്ടുന്നത് തടയുന്നു.  

അഞ്ച്

നഖങ്ങൾ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് പയർ.  പയറിലും ബീൻസിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നഖങ്ങൾ പൊട്ടുന്നത് തടയുക ചെയ്യുന്നു.

ആറ്

സിട്രസ് പഴങ്ങൾ, സ്ട്രോബെറി, കുരുമുളക്, ബ്രൊക്കോളി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങൾക്ക് ശക്തിയും ഘടനയും നൽകുന്ന പ്രോട്ടീനായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

ഏഴ്

പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിൻ ബി 12 എന്നിവ പാലുൽപന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ കരുത്ത് നിലനിർത്താൻ സഹായിക്കും.

പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ഒരു ഹെൽത്തി ‌സ്മൂത്തി

 

Latest Videos
Follow Us:
Download App:
  • android
  • ios