Health Tips : പ്രതിരോധശേഷി കൂട്ടാൻ ശീലമാക്കാം 10 ഭക്ഷണങ്ങൾ

വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള രോഗപ്രതിരോധ സംവിധാനത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചേക്കാം.

foods for increase immunity

തണുപ്പ് കാലത്ത് വിവിധ രോ​ഗങ്ങൾ പിടിപെടാം. ഇടയ്ക്കിടെ തുമ്മൽ, പനി, ജലദോഷം എന്നിവയെല്ലാം പ്രതിരോധശേഷി കുറയുന്നത് കൊണ്ട് വരാം. അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള നടപടികൾ തണുപ്പ് കാലത്ത് കൈക്കൊള്ളേണ്ടതാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ചില ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.

ഒന്ന്

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഒരു ആൻ്റിഓക്‌സിഡൻ്റായ വെളുത്ത രക്താണുക്കളുടെയും ആൻ്റിബോഡികളുടെയും ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. 

രണ്ട്

ബ്രോക്കോളിയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയും നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ സൾഫോറഫേൻ എന്ന സംയുക്തം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

മൂന്ന്

വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള രോഗപ്രതിരോധ സംവിധാനത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചേക്കാം.

നാല്

ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിച്ചേക്കാം. ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കണം.

അഞ്ച്

വിറ്റാമിനുകളായ എ, സി എന്നിവയും വിവിധ ആൻ്റിഓക്‌സിഡൻ്റുകളും പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു.   ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് പ്രധാനമായ ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്.

ആറ്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം ശക്തമായ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏഴ്

വിവിധ നട്സുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തിൽ ഒരു പങ്ക് വഹിക്കുന്ന ആൻ്റിഓക്‌സിഡൻ്റാണ് വിറ്റാമിൻ ഇ. ആരോഗ്യകരമായ കൊഴുപ്പുകളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്.

എട്ട്

മധുരക്കിഴങ്ങിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കൾ വർദ്ധിപ്പിക്കാൻ സഹായിക്കും.

ഒൻപത്

ഗ്രീൻ ടീയിൽ ഫ്‌ളേവനോയിഡുകളും ഇസിജിസിയും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാണ്.

പത്ത്

മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. കുർക്കുമിൻ ആൻറി-വൈറൽ ഗുണങ്ങൾ ഇൻഫ്ലുവൻസ എ വൈറസിൻ്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുക ചെയ്യും.

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 


 

Latest Videos
Follow Us:
Download App:
  • android
  • ios