കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്‍റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

Follow these tips for liver health

നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്. 

കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്... 

അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്.  അതിനാല്‍ മദ്യപാനവും ഒപ്പം പുകവലിയും തീര്‍ത്തും ഉപേക്ഷിക്കുന്നതാണ് നിങ്ങളുടെ കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

രണ്ട്...

ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി കഴിക്കാം. വിറ്റാമിന്‍ സിയും ധാരാളം നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. ഓട്സ്, ബ്രൊക്കോളി, ചീര,  ബ്ലൂബെറി, ബദാം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെള്ളം ധാരാളം കുടിക്കാം. 

മൂന്ന്...

നിത്യവും ചിട്ടയായി വ്യായാമം ചെയ്യുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യോഗ ചെയ്യുന്നതും നല്ലതാണ്. 

നാല്...

വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. കരളിന്‍റെ ആരോഗ്യത്തെയും അവ ബാധിക്കാം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതും വിറ്റാമിന്‍ ഡിയാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, മഷ്റൂം തുടങ്ങി വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണങ്ങളും തെരഞ്ഞെടുത്ത് കഴിക്കാം. 

Also Read: കാഴ്ചയില്‍ പ്രായം കുറയ്ക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...


 

Latest Videos
Follow Us:
Download App:
  • android
  • ios