കയ്യിലെ തരിപ്പ്, വിളർച്ച; ശരീരം കാണിക്കുന്ന ഈ 5 സൂചനകൾ അവഗണിക്കരുതേ...

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ബി-12 ലഭിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. 

Five signs that may be the signals of vitamin B 12 deficiency

ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി-12. നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി-12 ആവശ്യമാണ്.

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ബി-12 ലഭിച്ചില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിന്‍റെ ലക്ഷണങ്ങള്‍ വളരെ പതിയെ മാത്രമേ പ്രകടമാകൂ. ഈ ആരോഗ്യ പ്രശ്നങ്ങള്‍ വിറ്റാമിന്‍ ബി-12 കുറവ് കൊണ്ടാണെന്ന് അത്ര വേഗം കണ്ടുപിടിക്കാന്‍ കഴിയാറുമില്ല.  വിറ്റാമിന്‍ ബി-12ന്‍റെ കുറവ് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്...

കയ്യിലും കാലിലും തരിപ്പ്

കയ്യിലും കാലിലും തരിപ്പോ മരവിപ്പോ അനുഭവപ്പെടുന്നത് വിറ്റാമിന്‍ ബി-12 കുറവ് മൂലമാകാം. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വളരെ അനിവാര്യമാണ് വിറ്റാമിന്‍ ബി-12. ഇതിന്‍റെ കുറവ് മൂലം നാഡികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തത് മൂലമാണ് കൈകാലുകളിൽ ഈ തരിപ്പ് അല്ലെങ്കില്‍ മരവിപ്പ് അനുഭവപ്പെടുക. 

അസാധാരണമായ ഹൃദയമിടിപ്പ്

വളരെ വേഗത്തിലോ സാധാരണ രീതിയിലോ അല്ലാത്ത ഹൃദയമിടിപ്പ് വിറ്റാമിന്‍ ബി-12 കുറവിനെ കാണിക്കുന്നു. വിറ്റാമിന്‍ ബി-12 കുറയുന്നത് രക്തത്തിലെ ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. ഇത് മൂലം ഹൃദയത്തിന് ഓക്സിജന്‍ പമ്പ് ചെയ്യാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഹൃദയമിടിപ്പ് വേഗത്തിലാകുന്നു.

ചര്‍മ്മത്തിലെ മഞ്ഞനിറം

ചര്‍മ്മം വിളര്‍ച്ചയുള്ളതോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നത് വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലമാകാം. വിറ്റാമിന്‍ ബി-12 കുറയുമ്പോള്‍ വേണ്ടത്ര ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ടാകുന്നു.  

വായ്പ്പുണ്ണ്

ഇടവിട്ട് ഇടവിട്ട് വായ്പ്പുണ്ണ് ഉണ്ടാകുന്നത് വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലമാകാം. മോണയിലോ കവിളിനുള്ളിലോ വേദനയേറിയ അള്‍സറുകള്‍ ഉണ്ടാകാം. വായ്പ്പുണ്ണ് ഉണങ്ങാനുള്ള കാലതാമസവും ഇടക്കിടെ വായ്പ്പുണ്ണ് ഉണ്ടാകുന്നതും വിറ്റാമിന്‍ ബി-12 കുറവിനെ സൂചിപ്പിക്കുന്നു.

എപ്പോഴും തണുപ്പ് അനുഭവപ്പെടുക

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നത് ഒരു സൂചനയാണ്. വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലം കോശങ്ങളിലേക്കും അവയവങ്ങളിലേക്കം രക്തത്തിലൂടെ ഓക്സിജന്‍ എത്തുന്നത് കുറയും. ഓക്സിജന്‍ ലെവല്‍ കുറയുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യും.  

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios