മുടി കൊഴിച്ചില്‍- ഉറക്കവും ഉന്മേഷവുമില്ലായ്മയും ; നിങ്ങള്‍ ചിന്തിക്കാത്തൊരു കാരണമാകാം ഇതിന് പിന്നില്‍...
നാം കഴിക്കുന്ന ഭക്ഷണം പോര എന്നുണ്ടെങ്കില്‍ അതെങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയവും ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. അതിനാലിതാ ഭക്ഷണം കഴിക്കുന്നത് കുറവാണെങ്കില്‍ അത് മനസിലാക്കാൻ സഹായിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നിലും അതിന്‍റേതായ കാരണങ്ങളുണ്ടാകാം. എന്നാല്‍ നമുക്കിത് കൃത്യമായി മനസിലാകണമെന്നോ നമുക്ക് എളുപ്പത്തില്‍ ഇത് പരിഹരിക്കാൻ സാധിക്കണമെന്നോ ഇല്ല.
അതേസമയം ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെ ചില അടിസ്ഥാന ഘടകങ്ങള്‍ വൃത്തിയായി കൊണ്ടുപോകുന്നതിനും കൈകാര്യം ചെയ്യുന്നതിനും നമുക്ക് സാധിച്ചാല്‍ തന്നെ വലിയൊരു പരിധി വരെ ഒരുപാട് ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
ഭക്ഷണം തന്നെയാണ് നമ്മുടെ വലിയൊരു ആയുധം. ഒരുപാട് ഭക്ഷണം കഴിക്കുക എന്നതല്ല, മറിച്ച് സമയത്തിന് പോഷകസമൃദ്ധമായ ഭക്ഷണം നമ്മുടെ പ്രായത്തിനും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് കഴിക്കുകയെന്നതാണ് ഉചിതം. കഴിയുന്നതും ബാലൻസ്ഡ് ആയ- അതായത് വൈറ്റമിനുകളും ധാതുക്കളും ഫൈബറും പ്രോട്ടീനും അടക്കം അവശ്യം വേണ്ടുന്ന ഘടകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ഭക്ഷണങ്ങളാണ് നാം തെരഞ്ഞെടുത്ത് കഴിക്കേണ്ടത്.
എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണം പോര എന്നുണ്ടെങ്കില്‍ അതെങ്ങെ നമുക്ക് തിരിച്ചറിയാൻ സാധിക്കും? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയവും ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. അതിനാലിതാ ഭക്ഷണം കഴിക്കുന്നത് കുറവാണെങ്കില്‍ അത് മനസിലാക്കാൻ സഹായിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഉറക്കമില്ലായ്മ...
ഭക്ഷണം അല്ലെങ്കില്‍ ഡയറ്റ് ശരിയല്ലെങ്കില്‍ സ്വാഭാവികമായും അത് ഉറക്കത്തെയും ബാധിക്കും. കിടന്നുകഴിഞ്ഞാല്‍ ദീര്‍ഘനേരം ഉറക്കം കിട്ടാതിരിക്കുക. ഉറങ്ങിയാലും ഇടയ്ക്ക് ഞെട്ടിയെഴുന്നേല്‍ക്കുക, ആഴത്തിലുള്ള ഉറക്കം മതിവരും വരെ കിട്ടാതിരിക്കുക- ഇവയെല്ലാം ഡയറ്റിലെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്നതാണ്. അതിനാല്‍ ഇങ്ങനെയുള്ള ഉറക്കപ്രശ്നങ്ങള്‍ പതിവാണെങ്കില്‍ തീര്‍ച്ചയായും ഭക്ഷണം ക്രമീകരിച്ച് നോക്കുക.
മുടി കൊഴിച്ചില്‍...
ഭക്ഷണം ശരിയല്ലെങ്കില്‍ അത് മുടി കൊഴിച്ചിലിലേക്കും നയിക്കും. കലോറി, പ്രോട്ടീൻ, ചില വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയിലെല്ലാം കുറവ് വന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും അത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. വൈറ്റമിൻ-സി, അയേണ്‍, ഒമേഗ-3 ഫാറ്റി ആസിഡ്സ്, സിങ്ക്, സെലീനിയം എന്നിവയാലെല്ലാം സമ്പന്നമായ ഭക്ഷണങ്ങളാണ് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്.
ഉന്മേഷക്കുറവ്...
ഭക്ഷണം പോര എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എല്ലായ്പോഴും ഉന്മേഷക്കുറവ് അനുഭവപ്പെടാം. സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് പോലും പ്രയാസം നേരിടാം. ഉത്പാദനക്ഷമത കുറയുന്നത് ജോലിയെയും ബാധിക്കാം. ഇതെല്ലാം ക്രമേണ വ്യക്തിയെ ശാരീരികമായും മാനസികമായും സാമൂഹികമായുമെല്ലാം തളര്‍ത്താം.
അസ്വസ്ഥത...
എല്ലായ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നതിന് പിന്നിലും ഭക്ഷണത്തിലെ പോരായ്മ എന്ന നിശബ്ദമായ കാരണമുണ്ടാകാം. പ്രത്യേകിച്ച് കലോറി കുറഞ്ഞ ആഹാരമാണ് ഇതിന് കാരണമാകുന്നത്. അതിനാല്‍ കലോറി കുറയ്ക്കാൻ അശാസ്ത്രീയമായി ഡയറ്റ് ക്രമീകരിക്കരുത്. ഏത് തരം ഡയറ്റിലേക്ക് പോകുമ്പോഴും ഡോക്ടറെ കണ്ട ശേഷം മാത്രം അതില്‍ തീരുമാനമെടുക്കുക. ഡയറ്റിലെ പോരായ്മ വലിയ രീതിയില്‍ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് മനസിലാക്കുക.
വിശപ്പ്...
ഭക്ഷണം കഴിക്കുന്നതോ, അതിലൂടെ ലഭിക്കുന്നത് പോഷകങ്ങളോ പോര എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് എപ്പോഴും വിശപ്പ് തോന്നിക്കുന്നതിലേക്ക് നയിക്കും. ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തില്‍ ഇല്ലാതെ ശരീരം ക്ഷീണിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ ഭക്ഷണമില്ലായ്മയുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനവും എപ്പോഴും വിശപ്പനുഭവപ്പെടുത്തുന്നു.
Also Read:- പുരുഷന്മാരില്‍ കൂടുതലായി കാണപ്പെടുന്ന ക്യാൻസര്‍; ലക്ഷണങ്ങളും ശ്രദ്ധിക്കുക...