Health Tips : അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ അഞ്ച് പഴങ്ങൾ

ശരീരഭാരം കുറയ്ക്കാൻ മികച്ച പഴമാണ് പേരയ്ക്ക. കാരണം അതിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഒരു കപ്പ് പേരയ്ക്കയിൽ 4.2 ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

Five protein rich fruits for weight loss

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൂടുതൽ കലോറി കുറയ്ക്കുന്നതിനും സഹായിക്കുക ചെയ്യുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വിശപ്പുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പഴങ്ങളെ കുറിച്ചറിയാം.

പേരയ്ക്ക

ശരീരഭാരം കുറയ്ക്കാൻ മികച്ച പഴമാണ് പേരയ്ക്ക. കാരണം അതിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഒരു കപ്പ് പേരയ്ക്കയിൽ 4.2 ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

അവാക്കാഡോ

ഒരു കപ്പ് അവാക്കാഡോയിൽ മൂന്ന് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. 

കിവിപ്പഴം

ഒരു കപ്പ് കിവിപ്പഴത്തിൽ രണ്ട് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഫെെബർ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയ കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

വാഴപ്പഴം

ഒരു കപ്പ് വാഴപ്പഴത്തിൽ ഒന്നര​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ പൊട്ടാസ്യം ധാരാളമായി അടങ്ങിയ വാഴപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

ഓറഞ്ച്

ഒരു കപ്പ് ഓറഞ്ചിൽ ഒന്നര ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഓറഞ്ച് ശരീരഭാരം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.

രാത്രി കിടക്കുന്നതിന് മുൻപ് അഞ്ച് കാര്യങ്ങൾ ചെയ്തോളൂ, ശരീരഭാരം കുറയ്ക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios