Health Tips : ചർമ്മത്തെ സംരക്ഷിക്കാൻ കുടിക്കേണ്ട അഞ്ച് മാജിക് ഡ്രിങ്കുകൾ
തിളങ്ങുന്ന ചർമ്മത്തിന് ഏറ്റവും മികച്ച പ്രഭാത പാനീയങ്ങളിൽ ഒന്നാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം. ഇത് ഉറക്കത്തിനു ശേഷം ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങ വെള്ളം കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
ചർമ്മസംരക്ഷണത്തിന് പുറത്ത് നിന്ന് മാത്രമല്ല ഉള്ളിൽ നിന്നും സംരക്ഷണം ആവശ്യമാണ്. ഭക്ഷണങ്ങൾ മാത്രമല്ല പാനീയങ്ങളും ചർമ്മതതെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നത് നിർബന്ധമാണ്. ആരോഗ്യകരമായ ചില പാനീയങ്ങൾ കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ഹെർബൽ ടീ പോലുള്ള മറ്റ് ചില പാനീയങ്ങളും ചർമ്മത്തിന് നല്ലതാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ പാനീയങ്ങളും തിളങ്ങുന്ന ചർമ്മത്തിന് ഫലപ്രദമാണ്. നിർജലീകരണം വരണ്ട ചർമ്മത്തെ തടയുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. അതേസമയം ആൻ്റിഓക്‌സിഡൻ്റുകൾ വിഷവസ്തുക്കൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിന് ദിവസവും രാവിലെ കുടിക്കേണ്ട ചില പാനീയങ്ങൾ.
ഒന്ന്
തിളങ്ങുന്ന ചർമ്മത്തിന് ഏറ്റവും മികച്ച പ്രഭാത പാനീയങ്ങളിൽ ഒന്നാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം. ഇത് ഉറക്കത്തിനു ശേഷം ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങ വെള്ളം കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
രണ്ട്
ചർമ്മം തിളങ്ങാൻ ഒരു കപ്പ് ഗ്രീൻ ടീ മതിയാകും. തിളങ്ങുന്ന ചർമ്മത്തിന് പ്രഭാത പാനീയങ്ങളിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുത. രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തെ ചെറുപ്പമായി നിലനിർത്തുന്നതിനും സഹായിക്കുന്നു. ഗ്രീൻ ടീയിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പ് അകറ്റും.
മൂന്ന്
ചർമ്മത്തിന് ഏറ്റവും ഫലപ്രദമായ പ്രഭാത പാനീയങ്ങളിൽ ഒന്നാണ് കറ്റാർ വാഴ ജ്യൂസ്. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമാക്കുകയും വീക്കം കുറയ്ക്കുകയും ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തിളങ്ങുന്ന ചർമ്മം മാത്രമല്ല, കറ്റാർവാഴ ജ്യൂസ് യുവത്വമുള്ള ചർമ്മവും നൽകും.
നാല്
ചർമ്മത്തിന് പ്രഭാത പാനീയങ്ങളിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു പാനീയമാണ് മഞ്ഞൾ വെള്ളം. മഞ്ഞൾ വെള്ളം ദിവസവും കഴിക്കുന്നത് ചർമ്മകോശങ്ങളെ ഉള്ളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. ചർമ്മത്തിലെ മുഖക്കുരു, ചുവപ്പ് എന്നിവയെ ചെറുക്കുന്ന കുർക്കുമിനും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.
അഞ്ച്
വെള്ളരിക്ക ജ്യൂസാണ് മറ്റൊന്ന്. ഇത് ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ജലാംശം നൽകുകയും നീർവീക്കം കുറയ്ക്കുകയും ചെയ്യുന്ന ഇലക്ട്രോലൈറ്റുകളെ നിറയ്ക്കുന്നു. എല്ലാ ദിവസവും രാവിലെ ഇത് കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും.
തൈറോയ്ഡ് ക്യാൻസര്‍; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍