'നാച്വറല്‍' ആയി മുഖം തിളങ്ങും; ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ...

ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമാക്കി സൂക്ഷിക്കുന്നതിനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൊളാജെൻ എന്ന പ്രോട്ടീനാണ് ഈ ഭക്ഷണങ്ങളിലൂടെ വര്‍ധിപ്പിക്കുന്നത്. കൊളാജെൻ കൂടുന്നത് വഴി സ്കിൻ പ്രശ്നങ്ങള്‍ അകലുകയും സ്കിന്നിന്‍റെ ആരോഗ്യവും തിളക്കവും വര്‍ധിക്കുകയും ചെയ്യുന്നു.

five foods which makes skin glowing and healthy hyp

നാം എന്താണോ കഴിക്കുന്നത്, വലിയൊരു പരിധി വരെ അവ തന്നെയാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുക. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓരോ ഘടകങ്ങളും നാം സംഭരിക്കുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ്. ഇവയില്‍ കുറവ് വരുന്നത് സ്വാഭാവികമായും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമാക്കി സൂക്ഷിക്കുന്നതിനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൊളാജെൻ എന്ന പ്രോട്ടീനാണ് ഈ ഭക്ഷണങ്ങളിലൂടെ വര്‍ധിപ്പിക്കുന്നത്. കൊളാജെൻ കൂടുന്നത് വഴി സ്കിൻ പ്രശ്നങ്ങള്‍ അകലുകയും സ്കിന്നിന്‍റെ ആരോഗ്യവും തിളക്കവും വര്‍ധിക്കുകയും ചെയ്യുന്നു.

ഒന്ന്...

ചീരയാണ് ഈ പട്ടികയില്‍ വരുന്ന ഒരു ഭക്ഷണം. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസായ ചീര കൊളാജെൻ ഉത്പാദനം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുവഴി ചര്‍മ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാൻ സാധിക്കും. ഓര്‍ക്കുക, ഇത് പതിവായി ഡ‍യറ്റിലുള്‍പ്പെടുത്താൻ ശ്രദ്ധിക്കണം. 

രണ്ട്... 

കാപ്സിക്കം ആണ് സ്കിൻ ഭംഗിയാക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥം. വൈറ്റമിൻ-സി തന്നെയാണ് കാപ്സിക്കത്തിനെയും തെര‍ഞ്ഞെടുക്കുന്നതിനുള്ള കാരണം. 

മൂന്ന്...

മൂന്നാമതായി വരുന്നത് ബ്രൊക്കോളിയാണ്. വൈറ്റമിൻ-സിയുടെയും ആന്‍റി-ഓക്സിഡന്‍റുകളുടെയും നല്ലൊരു സ്രോതസാണ് ബ്രൊക്കോളി. ഇതും കൊളാജെൻ ഉത്പാദനം കൂട്ടുന്നതിനാണ് സഹായിക്കുക. 

നാല്...

വൈറ്റമിൻ-സിയുടെ ഒരുറവിടമായ ഉരുളക്കിഴങ്ങാണ് ഇത്തരത്തില്‍ സ്കിൻ ഭംഗിയാക്കാൻ പതിവായി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. ചര്‍മ്മത്തിന്‍റെ നിറം കൃത്യമായും വൃത്തിയായും സൂക്ഷിക്കുന്നതിനും ചര്‍മ്മം വലിയുന്നത് തടയുന്നതിനുമെല്ലാം ഉരുളക്കിഴങ്ങ് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് വച്ചുള്ള ഫേസ് മാസ്കുകളും ഏറെ നല്ലതാണ്. 

അഞ്ച്...

പല ആരോഗ്യഗുണങ്ങളുമുള്ള പച്ചക്കറിയാണ് ക്യാരറ്റ്. വൈറ്റമിൻ-എ, ബീറ്റ കെരോട്ടിൻ എന്നിവയിലൂടെയാണ് ക്യാരറ്റ് കൊളാജൻ ഉത്പാദനത്തിന് സഹായകമാകുന്നത്. 

Also Read:- ബ്രഡ് വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കാറുണ്ടോ? എങ്കിലറിയുക...

 

Latest Videos
Follow Us:
Download App:
  • android
  • ios