എപ്പോഴും വയറ് കേടാണോ? പരിഹാരമുണ്ട്; ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ...
ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ സംബന്ധിച്ച് ഫൈബറടങ്ങിയ ഭക്ഷണം പതിവാക്കുന്നത് വലിയ മാറ്റങ്ങള്‍ നല്‍കും. അതേസമയം കുടല്‍വീക്കം പോലുള്ള ചില അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവര്‍ ഫൈബര്‍ നിയന്ത്രിക്കുന്നതാണ് ഉചിതം
വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലായാല്‍ ആകെ ആരോഗ്യം പ്രശ്നത്തിലായി എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് വലിയൊരു പരിധി വരെ ശരിയായ കാര്യമാണ്. വയറിന്‍റെ ആരോഗ്യം അവതാളത്തിലാകുന്നത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കുന്നു. വയറും തലച്ചോറും തമ്മില്‍ അത്തരത്തിലൊരു ബന്ധമുണ്ട്.
ഇക്കാരണം കൊണ്ടാണ് വയര്‍ പ്രശ്നത്തിലാകുമ്പോള്‍ മാനസികമായ പ്രയാസങ്ങളും മിക്കവരും നേരിടുന്നത്. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തീര്‍ച്ചയായും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിനെ ബാധിക്കുന്ന പല പ്രശ്നങ്ങള്‍ പ്രതിരോധിക്കപ്പെടുകയും ചെയ്യാറുണ്ട്.
ഇത്തരത്തില്‍ നിങ്ങള്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത്. ഫൈബര്‍ ആണ് ഇവയുടെ പ്രത്യേകത. ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ സംബന്ധിച്ച് ഫൈബറടങ്ങിയ ഭക്ഷണം പതിവാക്കുന്നത് വലിയ മാറ്റങ്ങള്‍ നല്‍കും. അതേസമയം കുടല്‍വീക്കം പോലുള്ള ചില അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവര്‍ ഫൈബര്‍ നിയന്ത്രിക്കുന്നതാണ് ഉചിതം. മറ്റുള്ളവര്‍ നിര്‍ബന്ധമായും ഫൈബറടങ്ങിയ ഭക്ഷണങ്ങ കഴിക്കുകയും വേണം. ഫൈബര്‍ രണ്ട് തരത്തിലുണ്ട്.
ഒന്ന്, സോല്യൂബള്‍ ഫൈബ, അഥവാ വെള്ളത്തില്‍ പെട്ടെന്ന് അലിഞ്ഞുചേരുന്ന തരം ഫൈബര്‍. ഇത് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഷുഗര്‍ കുറയ്ക്കുന്നതിനുമെല്ലാം ഇവ നമ്മെ സഹായിക്കുന്നു. ഓട്ട്സ്, പീസ്, ബീൻസ്, ആപ്പിള്‍, സിട്രസ് ഫ്രൂട്ട്സ്, കാരറ്റ്സ്, ബാര്‍ലി എന്നിവയെല്ലാം ഉദാഹരണമാണ്.
രണ്ടാമതായി, ഇൻസോല്യൂബള്‍ ഫൈബര്‍ അഥവാ വെള്ളത്തില്‍ പെട്ടെന്ന് കലരാത്ത ഫൈബര്‍. ഇതടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ട മറ്റൊരു വിഭാഗം. മലബന്ധമൊഴിവാക്കാനും ശരീരത്തില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ മലത്തിലൂടെ എളുപ്പത്തില്‍ പുറന്തള്ളാനുമെല്ലാം ഈ ഭക്ഷണങ്ങള്‍ നമ്മെ. ഗോതമ്പുപൊടി, നുറുക്ക് ഗോതമ്പ്, വിവിധ പച്ചക്കറികള്‍ എന്നിവയെല്ലാം ഉദാഹരണം.
രണ്ട് ഫൈബറുകളും ശരീരത്തിന് ആവശ്യമുള്ളത് തന്നെ. മുമ്പേ സൂചിപ്പിച്ചത് പോലെ അസുഖങ്ങളുള്ളവര്‍ അവരുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് മാത്രം ഡയറ്റ് ക്രമീകരിക്കുക. ഓട്ട്സ്, പരിപ്പ്- പയര്‍- കടല വര്‍ഗങ്ങള്‍, ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്സ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഫൈബറിന് വേണ്ടി കഴിക്കാവുന്ന വിഭവങ്ങളാണ്.
Also Read:- ഫ്രൂട്ട്സ് കഴിക്കാമെന്ന് കരുതി മറന്നുപോകാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-