Condom For Anal Sex : ആനല്‍ സെക്സിന് പ്രത്യേകമായി ഉപയോഗിക്കാവുന്ന കോണ്ടത്തിന് അംഗീകാരം നല്‍കി എഫ്ഡിഎ
സുരക്ഷിതമായ ആനല്‍ സെക്സ് അഥവാ ഗുദസംഭോഗം ഉറപ്പാക്കുന്നതിന് കോണ്ടം അംഗീകരിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലൈംഗികമായി പകരുന്ന അണുബാധകളുടെ (എസ്ടിഐ) വ്യാപനം കുറയ്ക്കുന്നതിനായാണ് ഈ പ്രത്യേക കോണ്ടം വിപണിയിലെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷിതമായ 'ആനൽ സെക്സ്' അഥവാ ഗുദസംഭോഗം ഉറപ്പാക്കുന്നതിന് പ്രത്യേക കോണ്ടം അംഗീകരിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(FDA). ലൈംഗികമായി പകരുന്ന അണുബാധകളുടെ (എസ്ടിഐ) വ്യാപനം കുറയ്ക്കുന്നതിനായാണ് ഈ പ്രത്യേക കോണ്ടം വിപണിയിലെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷിതമല്ലാത്ത ആനൽ സെക്സ് എച്ച്ഐവി പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് എഫ്ഡിഎ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) തുടങ്ങിയ അണുബാധകളുടെ വ്യാപനത്തിന്റെ കാര്യത്തിൽ യോനിയിലെ ലൈംഗികതയുമായി താരതമ്യപ്പെടുത്തുമ്പോൾ അനൽ സെക്‌സ് വളരെ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.
ആനൽ സെക്സിനിടെ കോണ്ടം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഉം മറ്റ് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 'ONE Male Condom' എന്നാണ് കോണ്ടത്തിന്റെ പേര്. ഇത് ബോസ്റ്റൺ, മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഗ്ലോബൽ പ്രൊട്ടക്ഷൻ കോർപ്പറേഷൻ ആണ് നിർമ്മിക്കുന്നത്.
ആനൽ സെക്സിനായി പ്രത്യേകം സൂചിപ്പിച്ചതും വിലയിരുത്തിയതും ലേബൽ ചെയ്തതുമായ കോണ്ടം ഏറെ സുരക്ഷിതമായ സെക്സ് ഉറപ്പാക്കുന്നതായി എഫ്‌ഡിഎയുടെ GastroRenal, ObGyn ഡയറക്ടർ കോർട്ട്‌നി ലിയാസ് പറഞ്ഞു. 500-ലധികം പുരുഷന്മാരുടെ കോണ്ടം സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നടത്തിയ എമോറി യൂണിവേഴ്സിറ്റി ക്ലിനിക്കൽ പഠനത്തെയാണ് എഫ്ഡിഎ ആശ്രയിച്ചത്.
Read more സെക്സിനോട് താൽപര്യം കുറഞ്ഞ് തുടങ്ങിയോ? പ്രധാന കാരണം ഇതാകാം