കരൾ രോഗങ്ങൾ പിടിപെടുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ
കരളിൽ അസാധാരണമായ കോശങ്ങൾ പെരുകുമ്പോൾ മുഴകൾ ഉണ്ടാകാം. ഈ മുഴകൾ കരൾ കാൻസറിന് കാരണമാകും. മദ്യപാനവുമായി ബന്ധപ്പെട്ട ഫാറ്റി ലിവർ രോഗം മദ്യത്തിന്റെ ഉപയോഗത്തിന്റെ ഫലമാണ്. നോൺ-ആൽക്കഹോൾ റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (NAFLD) അമിതമായ കൊഴുപ്പ് കഴിക്കുന്നതിന്റെ ഫലമാണ്.
കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല, കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. അണുബാധകൾ, പാരമ്പര്യരോഗങ്ങൾ, അമിതവണ്ണം, മദ്യത്തിന്റെ ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന പല തരത്തിലുള്ള കരൾ രോഗങ്ങളുണ്ട്. കാലക്രമേണ, കരൾ രോഗം കൂടുതൽ ഗുരുതരമായ സങ്കീർണതകളിലേക്കും നയിച്ചേക്കാം. നേരത്തെയുള്ള ചികിത്സ കേടുപാടുകൾ ഭേദമാക്കാനും കരൾ തകരാർ തടയാനും സഹായിക്കും.
കരൾ രോഗം എന്നത് കരളിനെ ബാധിക്കുകയും കേടുവരുത്തുകയും ചെയ്യുന്ന നിരവധി അവസ്ഥകളെ സൂചിപ്പിക്കുന്നു. കാലക്രമേണ, കരൾ രോഗം സിറോസിസിന് കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ കരൾ രോഗം കരൾ തകരാറിലാകാനും കരൾ കാൻസറിലേക്കും നയിക്കും.
മൊത്തത്തിൽ, ഏകദേശം 10 അമേരിക്കക്കാരിൽ ഒരാൾക്ക് രോഗങ്ങളുണ്ട്. യുഎസിൽ ഏകദേശം 5.5 ദശലക്ഷം ആളുകൾക്ക് വിട്ടുമാറാത്ത കരൾ രോഗം അല്ലെങ്കിൽ സിറോസിസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.
പ്രായപൂർത്തിയായവരിൽ 20% മുതൽ 30% വരെ കരളിൽ അധിക കൊഴുപ്പ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ അവസ്ഥയെ നോൺ-ആൽക്കഹോൾ റിക്കേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (NAFD) എന്ന് വിളിക്കുന്നു. വിവിധ കാരണങ്ങളാൽ വിവിധ തരത്തിലുള്ള കരൾ രോഗങ്ങൾ ഉണ്ടാകുന്നു. ഇനിപ്പറയുന്ന കാരണങ്ങളാൽ കരൾ രോഗം ഉണ്ടാക്കാം...
വൈറൽ അണുബാധകൾ : ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളാണ്.
രോഗപ്രതിരോധ സംവിധാനത്തിലെ പ്രശ്നങ്ങൾ : രോഗപ്രതിരോധ സംവിധാനം കരളിനെ തെറ്റായി ആക്രമിക്കുമ്പോൾ, അത് സ്വയം രോഗപ്രതിരോധ കരൾ രോഗങ്ങൾക്ക് കാരണമാകും.
പാരമ്പര്യരോഗങ്ങൾ : ചില കരൾ പ്രശ്നങ്ങൾ ജനിതക അവസ്ഥ (നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് പാരമ്പര്യമായി ലഭിക്കുന്നത്) കാരണം വികസിക്കുന്നു. പാരമ്പര്യമായി ലഭിക്കുന്ന കരൾ രോഗങ്ങളിൽ വിൽസൺ രോഗം, ഹീമോക്രോമാറ്റോസിസ് എന്നിവ ഉൾപ്പെടുന്നു.
ക്യാൻസർ : കരളിൽ അസാധാരണമായ കോശങ്ങൾ പെരുകുമ്പോൾ മുഴകൾ ഉണ്ടാകാം. ഈ മുഴകൾ കരൾ കാൻസറിന് കാരണമാകും. മദ്യപാനവുമായി ബന്ധപ്പെട്ട ഫാറ്റി ലിവർ രോഗം മദ്യത്തിന്റെ ഉപയോഗത്തിന്റെ ഫലമാണ്. നോൺ-ആൽക്കഹോൾ റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (NAFLD) അമിതമായ കൊഴുപ്പ് കഴിക്കുന്നതിന്റെ ഫലമാണ്. പൊണ്ണത്തടിയുടെയും പ്രമേഹത്തിന്റെയും നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് NAFLD കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
ചില തരത്തിലുള്ള കരൾ രോഗങ്ങൾ (നോൺ-ആൽക്കഹോൾ ഫാറ്റി ലിവർ രോഗം ഉൾപ്പെടെ) അപൂർവ്വമായി രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നു. മറ്റ് അവസ്ഥകളിൽ, ഏറ്റവും സാധാരണമായ ലക്ഷണം മഞ്ഞപ്പിത്തമാണ്. കരളിന് ബിലിറൂബിൻ എന്ന പദാർത്ഥം നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.
കരൾ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ...
വയറുവേദന (പ്രത്യേകിച്ച് വലതുവശത്ത്).
മൂത്രത്തിന്റെയോ മലത്തിന്റെയോ നിറത്തിലുള്ള മാറ്റങ്ങൾ.
ക്ഷീണം
ഛർദ്ദി
കൈകളിലോ കാലുകളിലോ വീക്കം
ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാം പ്രകൃതിദത്തമായ ചില വഴികളിലൂടെ
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.