നിങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? കാരണം ഇവയാകാം...
എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.
ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.
ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ പേശിവലിവ്, ബലഹീനത, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, അസാധാരണമായ ഹൃദയ താളം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം. മഗ്നീഷ്യത്തിന്റെ അഭാവത്തിന് നിരവധി ഘടകങ്ങൾ കാരണമാകും.
നിങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ കുറവുണ്ടാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
അമിതമായ മദ്യപാനം ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ ആഗിരണത്തെയും സംഭരണത്തെയും തടസപ്പെടുത്തും. മദ്യം ശരീരത്തിൽ മഗ്നീഷ്യം ആഗിരണം ചെയ്യുന്നതിനെ തടയുക മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ മദ്യപാനം പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
രണ്ട്...
വിട്ടുമാറാത്ത വയറിളക്കം നിങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാക്കാം. ദഹനസംബന്ധമായ തകരാറുകൾക്കുള്ള ശരിയായ ചികിത്സ ചെയ്യുന്നത് മഗ്നീഷ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും.
മൂന്ന്...
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്‍റെ അഭാവം തീര്‍ച്ചയായും ഒരു വലിയ ഘടകമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളായ ഇലക്കറികൾ, നട്സ്, വിത്തുകൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇതിനെ മറികടക്കാൻ സഹായിക്കും. ഇതിനായി അവക്കാഡോ, ബദാം, കശുവണ്ടി, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്...
ഉയർന്ന കഫൈൻ ഉപഭോഗവും മഗ്നീഷ്യത്തിന്‍റെ കുറവുണ്ടാക്കാം. കോഫി, ചായ, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫൈൻ അമിതമായ അളവിൽ കഴിക്കുന്നത് മഗ്നീഷ്യത്തിന്‍റെ കുറവുണ്ടാക്കാം.
അഞ്ച്...
ചില മരുന്നുകളുടെ ഉപയോഗം മഗ്നീഷ്യം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്താം. ഇതിനെ തടയാന്‍ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്‍റെ നിര്‍ദ്ദേശം തേടുക.
ആറ്...
സ്ട്രെസും ഇതിന് കാരണമാകാം. സ്ട്രെസ് ഹോർമോണുകള്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയ്ക്കാൻ കാരണമാകും. ഇതിനെ തടയാന്‍ യോഗ, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ ശീലമാക്കാം.
ഏഴ്...
ചില രോഗാവസ്ഥകളും ആളുകളില്‍ മഗ്നീഷ്യം കുറയാന്‍ കാരണമാകാം. ഭക്ഷണ സ്രോതസ്സുകൾ അപര്യാപ്തമാണെങ്കിൽ, മഗ്നീഷ്യം സപ്ലിമെന്റുകൾ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. എന്തെങ്കിലും സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം ക്യാരറ്റ് കഴിക്കൂ, ചില ഗുണങ്ങളുണ്ട്...