കൊവിഡിനെ തുരത്താൻ ആന്റി വൈറല്‍ മാസ്ക് സഹായിക്കുമെന്ന അവകാശവാദവുമായി ഗവേഷകർ
'ഈ പഠനത്തിലൂടെ മാസ്ക് ധരിക്കുന്ന വ്യക്തിയെ സംരക്ഷിക്കുക മാത്രമല്ല, അതിലും പ്രധാനമായി, ഇത് ധരിക്കുന്നയാൾ പുറത്തുവിടുന്ന തുള്ളികൾക്കും അണുക്കൾക്കും വിധേയമാകുന്നതിൽ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കി....' - ഗവേഷകൻ ജിയാക്‌സിംഗ് പറഞ്ഞു.
കൊറോണ വൈറസിനെ തുരത്താന്‍ ആന്റി വൈറല്‍ മാസ്ക് സഹായിക്കുമെന്ന അവകാശവാദവുമായി ഗവേഷകർ. കെമിക്കലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഫേസ് മാസ്ക് എങ്ങനെയാണ് കൊറോണ വൈറസിനെ 'നിർജ്ജീവമാക്കും' എന്നതിനെ കുറിച്ചും യുഎസിലെ ഗവേഷകർ വിവരിച്ചിട്ടുണ്ട്.
ഇതിൽ ആന്റിവൈറല്‍ കെമിക്കലുകളായ ഫോസ്ഫറിക് ആസിഡും കോപ്പര്‍ സോള്‍ട്ടും ഉപയോഗിക്കുന്നുണ്ട്. പുറന്തള്ളുന്ന ശ്വാസകണങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ കഴിയുന്നവയാണ് ഇതെന്ന് അമേരിക്കയിലെ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകൻ ജിയാക്‌സിംഗ് ഹുവാങ് പറഞ്ഞു.
ആന്റി-വൈറൽ മാസ്ക് ഉപയോഗിക്കുമ്പോൾ വൈറസ് അടങ്ങിയിരിക്കുന്ന ശ്വസന തുള്ളികളെ ആക്രമിക്കുകയും വെെറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു.
' ഈ പഠനത്തിലൂടെ മാസ്ക് ധരിക്കുന്ന വ്യക്തിയെ സംരക്ഷിക്കുക മാത്രമല്ല, അതിലും പ്രധാനമായി, ഇത് ധരിക്കുന്നയാൾ പുറത്തുവിടുന്ന തുള്ളികൾക്കും അണുക്കൾക്കും വിധേയമാകുന്നതിൽ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കി....' - ഗവേഷകൻ ജിയാക്‌സിംഗ് പറഞ്ഞു.
കൊവിഡ് 19ഉം ജീവിതശൈലീ രോഗങ്ങളും...