Health Tips : മുടികൊഴിച്ചിൽ‌ കുറയ്ക്കാൻ മുട്ട ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

മുട്ട മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായിക്കുന്നു. 

egg hair packs for strong and healthy hair

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ ഉപയോേ​ഗിച്ചാൽ മതി. 
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ശരീരത്തിന് മാത്രമല്ല, മുടിക്കും പലതരം ഗുണങ്ങൾ നൽകുന്നു. മുട്ടയിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും സെലിനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടി മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായിക്കുന്നു. പ്രോട്ടീനും ബയോട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട മുടി പൊട്ടുന്നത് തടയുക ചെയ്യുന്നു. 

മുടിയ്ക്ക് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ 

ഒന്ന്

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം മാറ്റി വയ്ക്കുക. ഷേശം ഈ പാക്ക് മുടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. കറ്റാർ വാഴയിൽ ധാരാളം ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

രണ്ട്

രണ്ട് മുട്ടയുടെ മഞ്ഞയും അൽപം ഒലീവ് ഓയിലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ  പാക്ക് തലയിൽ പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. 

മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീൻ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും എ, ഡി, ഇ എന്നിവയാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മറുവശത്ത്, ഒലിവ് ഓയിൽ മുടിയെ ശക്തിപ്പെടുത്തുകയും മൃദുവാക്കുകയും ചെയ്യുന്നു.

കട്ടൻ ചായ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ


 

Latest Videos
Follow Us:
Download App:
  • android
  • ios