രാത്രിയിലെ കൂര്‍ക്കംവലി മാറാന്‍ ഈ ഭക്ഷണം മികച്ചതെന്ന് പുതിയ പഠനം
കൂർക്കംവലി ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ്. കൂർക്കംവലി കുറയ്ക്കുന്നതിന് ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. രാത്രിയിലെ കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണത്തെ കുറിച്ചറിഞ്ഞാലോ?..
കൂർക്കംവലിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അമിതക്ഷീണം കൊണ്ടും അമിതഭാരത്തെ തുടർന്നുമെല്ലാം കൂർക്കംവലി പലർക്കും പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. കൂർക്കവലി കുറയ്ക്കണമെന്ന ആഗ്രഹമുണ്ടോ?. അതിനൊരു ഭക്ഷണം നിങ്ങളെ സഹായിക്കും.
ചീസ് (Cheese) കഴിക്കുന്നത് കൂർക്കംവലി (snoring) കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. അഡ്വാൻസസ് ഇൻ ന്യൂട്രീഷനിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ചീസ് കഴിക്കുന്നത് സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ, കലോറി അധികമുള്ളത് കൊണ്ടും സോഡിയം കൂടുതലുള്ളതുമായതിനാൽ നിങ്ങൾ എത്രമാത്രം കഴിക്കുന്നുവെന്നത് ശ്രദ്ധിക്കുക. ചീസിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി 12, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ലീപ് അപ്നിയ കുറയ്ക്കുന്നതിൽ ചീസിൻ്റെ പങ്കിനെക്കുറിച്ച് പഠനത്തിൽ പറയുന്നുണ്ട്.
യുകെയിൽ 400,000 ആളുകളുടെ ഡയറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിൽ ചീസ് പതിവായി കഴിക്കുന്നവരിൽ കൂർക്കംവലി മൂന്നിലൊന്ന് ശതമാനമായി കുറഞ്ഞതായി ഗവേഷകർ പറയുന്നു. ഇതിൽ സ്ലീപ് അപ്നിയയുടെ സാധ്യത 28 ശതമാനം വരെ കുറഞ്ഞതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ശ്വാസോച്ഛ്വാസം പെട്ടെന്ന് നിർത്താനും ആരംഭിക്കാനും കഴിയുന്ന ഒരു ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ (sleep apnea). ഉറക്കത്തിൽ കൂർക്കം വലിച്ച് ഒരു രാത്രി മുഴുവൻ ഉറങ്ങിയതിന് ശേഷവും നിങ്ങൾക്ക് ക്ഷീണം തോന്നുകയാണെങ്കിൽ സ്ലീപ് അപ്നിയ (sleep apnea) ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു.
കൂർക്കംവലി, ഉറക്കത്തിൽ ശ്വാസം മുട്ടൽ, തലവേദന, ഉറങ്ങാൻ ബുദ്ധിമുട്ട്, പകൽ സമയത്ത് അമിതമായി ഉറങ്ങുക, മാനസിക അസ്വസ്ഥത എന്നിവയെല്ലാം സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്.
ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി യൂറോപ്യൻ റെസ്പിറേറ്ററി റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കലോറി നിയന്ത്രിത ഭക്ഷണത്തിലൂടെ ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ചീസ് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചീസ് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫെറ്റ, മൊസറെല്ല തുടങ്ങിയ ചില ചീസുകളിൽ നല്ല അളവിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ചീസിൽ ഉയർന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും അത് മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് വളരെ ഗുണം ചെയ്യും.
ചീസ് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചീസിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കാൽസ്യം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കുട്ടികൾ, പ്രായമായവർ, ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും എന്നിവർ ഭക്ഷണത്തിൽ ഒരു നിശ്ചിത അളവിൽ ചീസ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
രാത്രിയിൽ മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
</p>