കൊവിഡ് ഭേദപ്പെട്ട ശേഷവും തുടരുന്ന ചുമ മാറാൻ ചെയ്യേണ്ടത്...

കൊവിഡ് ഭേദപ്പെട്ട ശേഷവും തുടരുന്ന ചുമ മാറാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് യുകെയിലെ 'National Health Service'  വ്യക്തമാക്കുന്നു.

Easy ways to manage dry or wet cough for recovering patients

കൊറോണ പിടിപെട്ടാൽ കൂടുതൽ പേരിലും കണ്ട് വരുന്ന ലക്ഷണങ്ങളിലൊന്നാണ് വരണ്ട ചുമ. പനി, ശ്വാസതടസ്സം, വരണ്ട ചുമ എന്നിവ ലക്ഷണങ്ങളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധിച്ചയാൾക്ക് വരണ്ട ചുമ വരാനുള്ള സാധ്യതയേറെയാണെന്നും ലക്ഷണങ്ങൾ കണ്ട് കഴിഞ്ഞാൽ കൊവി‍‍ഡ‍് ടെസ്റ്റ് നടത്തണമെന്നും യുകെയിലെ 'സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' വ്യക്തമാക്കുന്നു. 

കൊവിഡിൽ നിന്ന് രോ​ഗമുക്തി നേടിയവർക്ക് പിന്നീടുള്ള നാളുകളിൽ വരണ്ട ചുമ തൊണ്ടയിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. കൊവിഡ് ഭേദപ്പെട്ട ശേഷവും തുടരുന്ന ചുമ മാറാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് യുകെയിലെ 'National Health Service' വ്യക്തമാക്കുന്നു...

1. ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക.
2. വരണ്ട ചുമയെ സുഖപ്പെടുത്താൻ എല്ലാ ദിവസവും മൂന്ന് നേരം ആവിപിടിക്കുന്നത് ഏറെ ​ഗുണം ചെയ്യും.
3. നാരങ്ങ നീരും തേനും ചേർത്ത് ചെറുചൂട് വെള്ളം കുടിക്കുന്നത് ചുമയിൽ നിന്ന് ആശ്വാസം കിട്ടും.
4. ഇളം ചൂടുള്ള വെള്ളം, സൂപ്പുകൾ, ഹെർബൽ ടീ എന്നിവ കുടിക്കുന്നത് ചുമയ്ക്ക് മികച്ചൊരു പ്രതിവിധിയാണ്.

ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാം; വീണ്ടും ഓര്‍മ്മിപ്പിച്ച് പഠനം...

Latest Videos
Follow Us:
Download App:
  • android
  • ios