കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ അഞ്ച് കാര്യങ്ങള്‍...

ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം.  ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. 

Easy tips to reduce cholesterol

ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം.  ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. 

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.  കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഇവയൊക്കെ അപകട സാധ്യതയായി കണ്ട് കൊളസ്ട്രോള്‍ പരിശോധന നടത്തണം. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക.  ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

രണ്ട്...

ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നു. 

നാല്...

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണ്. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുന്നു. 

അഞ്ച്...

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം അമിതവണ്ണമുള്ള ആളുകൾക്ക് ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

Also Read: പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios