Health Tips: മഗ്നീഷ്യം കുറഞ്ഞാല്‍ സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍
ബിപിയെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം.
ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കൂടാതെ ബിപിയെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം.
മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വിശപ്പില്ലായ്മ
മഗ്നീഷ്യം കുറവിന്‍റെ പ്രാരംഭ ലക്ഷണങ്ങളിലൊന്ന് വിശപ്പ് കുറയുന്നതാണ്. ന്യൂറോ ട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യം ഒരു പങ്ക് വഹിക്കുന്നതിനാൽ ഇത് സംഭവിക്കാം. ഇത്തരത്തില്‍ നിങ്ങൾക്ക് പതിവായി ഭക്ഷണത്തിൽ താൽപ്പര്യം കുറവാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് കൂടുതൽ മഗ്നീഷ്യം ആവശ്യമാണെന്നതിന്‍റെ സൂചനയായിരിക്കാം.
2. ഓക്കാനവും ചര്‍ദ്ദിയും
മഗ്നീഷ്യം കുറവുമായി ബന്ധപ്പെട്ട മറ്റൊരു സാധാരണ ലക്ഷണമാണ് ഓക്കാനവും ചര്‍ദ്ദിയും. മഗ്നീഷ്യം കുറയുമ്പോള്‍ ദഹനനാളത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടേക്കാം. വ്യക്തമായ കാരണമില്ലാതെ നിങ്ങൾക്ക് പതിവായി ഓക്കാനം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, അത് ചിലപ്പോള്‍ മഗ്നീഷ്യം കുറഞ്ഞതിന്‍റെ സൂചനയാകാം.
3. ക്ഷീണവും തളര്‍ച്ചയും
എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കിലും ഇത്തരത്തിലുള്ള ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
4. തലവേദന
തലവേദനവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. മഗ്നീഷ്യത്തിന്‍റെ കുറവ് മൂലവും മൈഗ്രെയ്ൻ ഉണ്ടാകാമെന്ന് ചില പഠനങ്ങളും പറയുന്നു.
5. കഠിനമായ ആർത്തവ വേദന
ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ സ്ത്രീകളിൽ ആർത്തവ വേദന കൂടുതലാകാം. മഗ്നീഷ്യത്തിന്‍റെ അഭാവം ആർത്തവസമയത്ത് പേശികളുടെ പിരിമുറുക്കം വർദ്ധിപ്പിക്കും. നിങ്ങൾക്ക് പലപ്പോഴും വേദനാജനകമായ ആർത്തവ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
6. കൈകാലുകളിൽ മരവിപ്പ്
കൈകാലുകളിൽ മരവിപ്പും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.
7. എല്ലുകളുടെ ബലക്കുറവ്
പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിക്കുന്നു.
8. രക്തസമ്മര്‍ദ്ദം ഉയരാം
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
9. വിഷാദം, ഉത്കണ്ഠ
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍:
മത്തങ്ങ വിത്തുകൾ, വാഴപ്പം, ചീര, പയര്‍വര്‍ഗങ്ങള്‍, ബദാം, അണ്ടിപ്പരിപ്പ്, ചിയാ സീഡ്, ഫ്ലക്സ് സീഡ്, ഡാര്‍ക്ക് ചോക്ലേറ്റ്, ചുവന്ന അരി, തൈര്, എള്ള്, അവക്കാഡോ, ഫാറ്റി ഫിഷ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും