ശരീരത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ? എങ്കില്‍, നിങ്ങളുടെ കരള്‍ അപകടത്തിലാണ്...

ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കമുള്ള കരള്‍ രോഗങ്ങള്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമാണ്.

early symptoms of liver damage

കരള്‍ രോഗികളുടെ എണ്ണം സമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കമുള്ള കരള്‍ രോഗങ്ങള്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ  ചില ലക്ഷണങ്ങളെ തിരിച്ചറിയാം. 

ഒന്ന്...

കണ്ണിലെ മഞ്ഞനിറമാണ്  കരള്‍ അപകടത്തിലാണെന്നതിന്‍റെ ഒരു പ്രധാന ലക്ഷണം. കരളിന്‍റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന  രോഗത്തിന്‍റെ ഒരു സൂചനയാണിത്. 

രണ്ട്... 

മൂത്രത്തിലെ മഞ്ഞനിറം, ചുവപ്പ് നിറം, മറ്റ് കടുംനിറം എന്നിവയെ കരള്‍ രോഗങ്ങളുടെ സൂചനയാകാം.

മൂന്ന്...

കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. അതും നിസാരമായി കാണേണ്ട. 

നാല്... 

ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത്,  കരള്‍രോഗം കാരണമായിരിക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നത് കരള്‍രോഗ ലക്ഷണമായി കണക്കാക്കാം.

അഞ്ച്... 

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

ആറ്... 

വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ചൂട് കാരണം തലവേദനയോ? ഏത് തലവേദനയ്ക്കും ശമനം നൽകാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios