തൊലിപ്പുറത്തെ നിറവ്യത്യാസവും അടിക്കടിയുള്ള മൂത്രമൊഴിക്കലും; തിരിച്ചറിയാം ഈ പ്രശ്നത്തെ...

പ്രീഡയബറ്റിസ് ഉള്ളവരിൽ 75 ശതമാനം പേരിലും മൂന്നുമുതൽ അഞ്ചുവർഷങ്ങൾക്കുള്ളിൽ തന്നെ രോ​ഗം സ്ഥിരീകരിക്കപ്പെടും. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല.

early signs of prediabetes you must know

അലസമായ ജീവിതശൈലി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അത്തരമൊരു ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണിത്. ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ ചിലരില്‍ അതിന്‍റെ ലക്ഷണങ്ങള്‍ കാണപ്പെടാം. ശ്രദ്ധിച്ചില്ലെങ്കിൽ, പ്രീഡയബറ്റിസ് ഉള്ളവരിൽ 75 ശതമാനം പേരിലും മൂന്ന് മുതൽ അഞ്ച് വർഷങ്ങൾക്കുള്ളിൽ തന്നെ രോ​ഗം സ്ഥിരീകരിക്കപ്പെടും. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. എങ്കിലും ചില സൂചനകള്‍ കാണാന്‍ കഴിയും. അത്തരത്തില്‍ പ്രീ ഡയബറ്റിസിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

അമിത വിശപ്പും ദാഹവും പ്രീ ഡയബറ്റിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. 

രണ്ട്...

പ്രമേഹത്തിന്‍റെ സൂചനായി കാഴ്ചമങ്ങല്‍ അഥവാ അവ്യക്തമായ കാഴ്ചയും ഉണ്ടാകാം. അതിനാല്‍ ഇതും ഈ  ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. 

മൂന്ന്... 

അടിക്കടിയുള്ള മൂത്രമൊഴിക്കല്‍ പല രോഗങ്ങളുടെയും സൂചനയാണ്. പ്രമേഹത്തിന്‍റെ സൂചനയായും ഇത് ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഇത്തരത്തില്‍ എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നത്. 

നാല്... 

അകാരണമായി ശരീരഭാരം കുറയുന്നതും ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ ചിലരില്‍ സംഭവിക്കാം. പല രോഗങ്ങളുടെയും ലക്ഷണമായി ശരീര ഭാരം കുറയാം. എന്നിരുന്നാലും ഇതും ശ്രദ്ധിക്കാതെ പോകരുത്. 

അഞ്ച്... 

തൊലിപ്പുറത്ത് കാണപ്പെടുന്ന നിറവ്യത്യാസവും ചില പാടുകളുമൊക്കെ ചിലപ്പോള്‍ ഇതിന്‍റെ സൂചനയാകാം. 

ആറ്... 

ഒരു കാരണവുമില്ലാതെ അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നതും പ്രമേഹ സൂചനയാകാം.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: നിങ്ങളുടെ പല്ലുകളിൽ കാണുന്ന ഈ മാറ്റങ്ങള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios