International Women's Day : സ്തനാർബുദം ; പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
രോഗം നേരത്തെ കണ്ടെത്തുന്നത് അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്തനാർബുദം നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തേടാം. സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം.
സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറാണ് സ്തനാർബുദം. സ്തനാർബുദം ആരംഭിക്കുന്നത് സ്തനങ്ങളിലെ കോശങ്ങളിലാണ്. പ്രായം, പാരമ്പര്യം, ജനിതകമാറ്റങ്ങൾ (BRCA1, BRCA2 പോലുള്ളവ), ഹോർമോൺ ഘടകങ്ങൾ, മദ്യപാനം, വ്യായാമമില്ലായ് തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
രോഗം നേരത്തെ കണ്ടെത്തുന്നത് അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്തനാർബുദം നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തേടാം. സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനാർബുദത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
സ്തനത്തിലോ കക്ഷത്തിലോ ജമുഴ കണ്ടാല് അവഗണിക്കരുത്. സ്തനത്തിലും മുലക്കണ്ണിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്തനാർബുദത്തിൻ്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു.
രണ്ട്...
സ്തനവലിപ്പത്തിൽ വരുന്ന മാറ്റങ്ങളെ നിസാരമായി കാണരുത്. സ്തനവലിപ്പം, ആകൃതി, അല്ലെങ്കിൽ ഘടന എന്നിവയിലെ മാറ്റങ്ങൾ നിസാരമായി ശ്രദ്ധിക്കാതെ പോകരുത്.
മൂന്ന്...
മുലക്കണ്ണുകളിൽ നിന്നുള്ള അമിതവും അസാധാരണവുമായ സ്രവങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധിക്കാതെ പോകരുത്. സ്തനത്തിലെ മുലക്കണ്ണുകളിൽ രക്തം, മഞ്ഞനിറമോ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
നാല്...
സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയോടു കൂടിയ കല്ലിപ്പ് (Fibroadenosis), കാലങ്ങളായുള്ള വലിപ്പ വ്യത്യാസം ഉണ്ടാകാത്ത മുഴകൾ, പ്രസവിച്ച സ്ത്രീകളിൽ മുലപ്പാൽ കെട്ടി നിന്നുണ്ടാകുന്ന മുഴകൾ എന്നിവയൊക്കെ സ്തനാർബുദം ആകാനുള്ള സാധ്യത കുറവാണ്.
സ്തനാർബുദം കണ്ടുപിടിക്കാനുള്ള ആദ്യപടിയാണ് സ്വയം പരിശോധന. എന്നാൽ ഇത് ഒരിക്കലും മാമോഗ്രാമിന് പകരമല്ല. സ്തനാർബുദം കണ്ടുപിടിക്കാൻ സഹായിക്കുന്ന മെഡിക്കൽ രീതിയാണ് മാമോഗ്രാം. നാൽപ്പത് വയസ്സിന് ശേഷം എല്ലാ വർഷവും മുടങ്ങാതെ മാമോഗ്രാം ചെയ്യണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
Read more ആർത്തവ ദിനങ്ങളിൽ നാല് കാര്യങ്ങൾ ശ്രദ്ധിക്കൂ