Health Tips : വീട്ടില്‍ കുമ്പളങ്ങ വാങ്ങാറുണ്ടോ? എങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ...

വെള്ളം കുടിച്ചതിന് പിന്നാലെ തന്നെ ചായയോ കാപ്പിയോ കഴിക്കാൻ മിക്കവര്‍ക്കും ധൃതിയായിരിക്കും. പക്ഷേ ചായയ്ക്കും കാപ്പിക്കും പകരം ഹെല്‍ത്തിയായ ഏതെങ്കിലും പാനീയം കഴിക്കുന്നതാണ് കുറെക്കൂടി ഉചിതം

drinking ash gourd juice in the morning have many health benefits hyp

നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഡയറ്റ് അഥവാ നാം കഴിക്കുന്ന ഭക്ഷണമാണെന്ന് പറയാം. അത്രമാത്രം പ്രധാനമാണ് ഭക്ഷണം. നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വൈറ്റമിനുകള്‍, പ്രോട്ടീൻ, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ എല്ലാം നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയാണ്. 

ഡയറ്റിലാണെങ്കില്‍ നാം രാവിലെ ഉറക്കമെഴുന്നേറ്റയുടൻ എന്ത് കഴിക്കുന്നു/ കുടിക്കുന്നു എന്നതും ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘനേരമായി ഒന്നും കഴിക്കാതെ ഇരുന്ന ശേഷം കഴിക്കുന്ന ഭക്ഷണം/ പാനീയം ആണല്ലോ. അത് ശരീരത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തും.

ഇത്തരത്തില്‍ ആരോഗ്യത്തിന് മറ്റ് പ്രയാസങ്ങളേതുമില്ലാതിരിക്കാനാണ് രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് വേണ്ടത് എന്ന് നിര്‍ദേശിക്കുന്നത്. വെള്ളം കുടിച്ചതിന് പിന്നാലെ തന്നെ ചായയോ കാപ്പിയോ കഴിക്കാൻ മിക്കവര്‍ക്കും ധൃതിയായിരിക്കും. 

പക്ഷേ ചായയ്ക്കും കാപ്പിക്കും പകരം ഹെല്‍ത്തിയായ ഏതെങ്കിലും പാനീയം കഴിക്കുന്നതാണ് കുറെക്കൂടി ഉചിതം. അത്തരത്തില്‍ കഴിക്കാവുന്നൊരു ഹെല്‍ത്തി പാനീയമാണ് കുമ്പളങ്ങ ജ്യൂസ്. മിക്കവരും ഇതെക്കുറിച്ച് കേട്ടിരിക്കില്ല. എന്നാല്‍ കുമ്പളങ്ങ ജ്യൂസ് രാവിലെ കഴിക്കുന്നതില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. 

ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ തള്ളിക്കളയുന്നതിനും ശരീരം ശുദ്ധീകരിക്കുന്നതിനും കുമ്പളങ്ങ ജ്യൂസ് ഏറെ സഹായിക്കുന്നു. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. 

ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുക, വണ്ണം കുറയ്ക്കാൻ സഹായിക്കുക, ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുക, സ്കിൻ ഭംഗിയാക്കുക, ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക, സ്ട്രെസ് കുറയ്ക്കുക എന്നിങ്ങനെ പല ഗുണങ്ങളും ശരീരത്തിനേകാൻ കുമ്പളങ്ങ ജ്യൂസിനാകും.

എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, കുമ്പളങ്ങ ജ്യൂസ് ഫ്രഷ് ആയി തന്നെ രാവിലെ തയ്യാറാക്കി വേണം കഴിക്കാൻ. ഇത് തയ്യാറാക്കിയ ശേഷം ഫ്രിഡ്ജില്‍ വച്ച് പിന്നീട് കഴിക്കുന്നത് ഗുണങ്ങളെ വലിയ രീതിയില്‍ വെട്ടിച്ചുരുക്കും. 

Also Read:- മുഖക്കുരു മാറാൻ ഇത് വീട്ടില്‍ തയ്യാറാക്കി കഴിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios