ആര്യവേപ്പില കൊണ്ട് എളുപ്പത്തില്‍ ചെയ്യാവുന്നൊരു കിടിലൻ സംഗതി; ഇതിന്‍റെ ഗുണങ്ങളും കിടിലനാണേ...
അധികവും ചര്‍മ്മവുമായും മുടിയുമായെല്ലാം ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് മിക്കവരും ആര്യവേപ്പില ഉപയോഗിക്കാറ്. ചില പച്ചമരുന്നുകളിലും ഇത് കൂട്ടായി ചേര്‍ക്കാറുണ്ട്. എന്നാല്‍ ആര്യവേപ്പില ജ്യൂസ് കഴിക്കുന്നതിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കില്ല.
ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് ആര്യവേപ്പിലയ്ക്ക്. പരമ്പരാഗതമായി ഒരു മരുന്നായി തന്നെയാണ് ആര്യവേപ്പില കണക്കാക്കപ്പെടുന്നത്. ആര്യവേപ്പ് മരമുള്ള അന്തരീക്ഷം തന്നെ ശുദ്ധിയാക്കപ്പെടും എന്നാണ് പറയപ്പെടാറ്. അത്രയും ഔഷധഗുണം ഇതിനുണ്ടെന്ന് സാരം.
അധികവും ചര്‍മ്മവുമായും മുടിയുമായെല്ലാം ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് മിക്കവരും ആര്യവേപ്പില ഉപയോഗിക്കാറ്. ചില പച്ചമരുന്നുകളിലും ഇത് കൂട്ടായി ചേര്‍ക്കാറുണ്ട്. എന്നാല്‍ ആര്യവേപ്പില ജ്യൂസ് കഴിക്കുന്നതിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കില്ല.
ആര്യവേപ്പിലയ്ക്ക് നല്ല കയ്പാണ്. ഇത്രയും കയ്പുള്ളതിനാല്‍ തന്നെ ഇത് കഴിക്കാൻ അങ്ങനെയാരും താല്‍പര്യപ്പെടാറില്ല. എന്നാല്‍ വളരെ 'സിമ്പിള്‍' ആയി ഇതുവച്ച് ഒരു ജ്യൂസ് നമുക്ക് തയ്യാറാക്കി നോക്കാം. ജ്യൂസ് എന്നൊക്കെ പറയുമ്പോള്‍ ഇത് മുഴുവൻ അരച്ച് ഉണ്ടാക്കുന്നതാണെന്ന് ചിന്തിക്കേണ്ട. അത് കഴിക്കാൻ അത്രയും പ്രയാസവുമായിരിക്കുമല്ലോ.
ഇത് വളരെ എളുപ്പത്തില്‍ നാലോ അഞ്ചോ ആര്യവേപ്പിലയെടുത്ത് കഴുകിയ ശേഷം ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് നന്നായിട്ടങ്ങ് തിളപ്പിക്കുക. ഇനി തീ കെടുത്തി, വെള്ളത്തില്‍ നിന്ന് ഇലകള്‍ നീക്കം ചെയ്ത ശേഷം (അരിച്ചെടുക്കാം) ഈ വെള്ളം കുടിക്കുക. ഇത്രയുമാണ് ആര്യവേപ്പില ജ്യൂസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇങ്ങനെ ചെയ്യുമ്പോഴും കയ്പുണ്ടാകും. കയ്പ് പോകുമെന്ന് ചിന്തിക്കരുത്. പക്ഷേ രുചിയല്ല ഇതിന്‍റെ ഗുണങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. പതിവായി ആര്യവേപ്പില ജ്യൂസ് ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ കൂടി അറിയാം.
മിക്കവരും പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു കാര്യമാണ് ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രയാസങ്ങള്‍. ആര്യവേപ്പിലയാണെങ്കില്‍ വലിയ രീതിയില്‍ ഗ്യാസ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതുപോലെ അസിഡിറ്റി അകറ്റാനും ദഹനം എളുപ്പത്തിലാക്കാനുമെല്ലാം ഇത് സഹായിക്കുന്നു.
ആര്യവേപ്പില ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ദഹനം എളുപ്പത്തിലാക്കുന്നതന് ഒപ്പം ബിപി, കൊളസ്ട്രോള്‍, ഷുഗര്‍ എന്നിവയെല്ലാം ബാലൻസ് ചെയ്തുകൊണ്ടുപോകുന്നതിനും ഇത് ഏറെ സഹായിക്കുന്നു.
ചര്‍മ്മത്തിനാണ് ആര്യവേപ്പില വലിയ രീതിയില്‍ ഗുണകരമാവുക. ആന്‍റി-ഓക്സിഡന്‍റ്സിനാലും ഫാറ്റി ആസിഡുകളാലും സമ്പന്നമായതിനാല്‍ തന്നെ ഇത് ചര്‍മ്മം ഭംഗിയാക്കാനും, ചര്‍മ്മത്തില്‍ നിന്ന് ചുളിവുകളും പാടുകളും വരകളുമെല്ലാം അകറ്റാനും സഹായിക്കുന്നു. അതുപോലെ തന്നെ മുഖക്കുരുവോ ചെറിയ അണുബാധകളോ എല്ലാം അകറ്റാനും ഇത് ഏറെ സഹായിക്കുന്നു.
Also Read:- പതിവായ കാല്‍ വേദനയ്ക്ക് പിന്നില്‍ നിങ്ങളറിയാത്ത ഈ കാരണമുണ്ടാകാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-