Health Tips : അതിരാവിലെ ഏലയ്ക്ക വെള്ളം കുടിച്ചോളൂ, ​ഗുണങ്ങൾ പലതാണ്

അതിരാവിലെ ഏലയ്ക്ക വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

drink cardamom water on empty stomach

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സു​ഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. പതിവായി ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. അതിരാവിലെ ഏലയ്ക്ക വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.

ഹോർമോണുകളെ സന്തുലിതമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നതിനും ഏലയ്ക്ക വെള്ള സഹായകമാണ്.  ഏലയ്ക്കയിലെ ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ വായ്നാറ്റത്തെ ചെറുക്കാനും മോണയിലെ അണുബാധകളെ അകറ്റുന്നതിനും സഹായിക്കും. 

ഏലയ്ക്കാ വെള്ളം വിവിധ ​ഹൃദയസംബന്ധമായ രോ​ഗങ്ങളെ തടയുന്നു.  രക്തസമ്മർദം നിയന്ത്രിക്കാനും ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായിക്കും. ഏലയ്ക്കാ വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കും.

എല്ലാ ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുന്നത് കോശങ്ങളെ സംരക്ഷിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. വിവിധതരം ഫംഗസുകളെയും ബാക്ടീരിയകളെയും അകറ്റുന്നതിന് ഏലയ്ക്ക സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ഇത് സാധാരണ രോഗകാരികളെ ചെറുക്കാനും അണുബാധ തടയാനും സഹായിക്കും. 

മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ


 

 

Latest Videos
Follow Us:
Download App:
  • android
  • ios