കൊറോണ വൈറസിന്‍റെ സി.1.2 വകഭേദം; ആശങ്ക വേണ്ടെന്ന് ഡോ. സുൽഫി നൂഹു

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സിനുകളെ അതിജീവിക്കുന്നതാണെന്നുമുള്ള വാർത്തകൾ കേട്ടു ഭയപ്പെടേണ്ടതില്ലെന്ന് ഡോ. സുള്‍ഫി നൂഹു.

dr sulphi noohu post about covid c 1 2 variant

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സിനുകളെ അതിജീവിക്കുന്നതാണെന്നുമുള്ള വാർത്തകൾ കേട്ടു ഭയപ്പെടേണ്ടതില്ലെന്ന് പറയുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു.

ഡോക്ടറുടെ കുറിപ്പ് വായിക്കാം... 

'സി 1.2. വേരിയന്റ് വാക്സിനെ മറികടക്കുമെന്നും പെട്ടെന്ന് രോഗം വ്യാപിപ്പിക്കുമെന്നുമുള്ള വാർത്തയാണ് മാധ്യമങ്ങളിൽ. ഭയക്കാൻ വരട്ടെ. കോവിഡ്-19 വൈറസിന്  നൂറുകണക്കിന് വേരിയയെന്‍റുകള്‍  ഇന്ന് നിലവിലുണ്ട്. അതിൽ ചിലത് മാത്രമാണ് ലോകാരോഗ്യസംഘടനയും മറ്റു ശാസ്ത്ര സംഘടനകളും  വേരിയയെന്റ് ഓഫ് കൺസെൻ എന്ന് വിലയിരുത്തുന്നത്. അതിൽ ഡെൽറ്റാ  മാത്രമാണ് ലോകത്തെമ്പാടും പ്രത്യേകിച്ച് ഭാരതത്തിൽ ഇപ്പോഴും പ്രസക്തമായത്.

കേരളത്തിൽ ഡെൽറ്റ അപകടകരമായി തുടരുന്നു. സി വൺ ടു എന്ന പുതിയ ജനിതകമാറ്റം കഴിഞ്ഞ മേയിൽ തന്നെ തിരിച്ചറിഞ്ഞതാണ്.  ഈ ജനിതിക മാറ്റത്തിന്‍റെ പ്രത്യേകതകളെ കുറിച്ച് നിരന്തരം പഠനങ്ങൾ നടന്നുവരുന്നുണ്ട്. അതിനുമപ്പുറം അവർ മറ്റൊന്നും പറഞ്ഞില്ല. പ്രത്യേകിച്ച് ഇത് വാക്സിനെ മറികടക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കോവിഡ് വാക്സിനുകൾ  രോഗം വരാതിരിക്കുവാനുള്ളതല്ലയെന്നും ഗുരുതരമായ രോഗം ഉണ്ടാക്കുന്നത് തടയുന്നതിനാണെന്നും നമുക്കറിയാമല്ലോ. ഈ ജനിതകമാറ്റം വന്ന വൈറസിനെതിരെയും വാക്സിൻ പ്രവർത്തിക്കും. ഗുരുതരമായ രോഗം ഉണ്ടാകാതിരിക്കാൻ സഹായിക്കും. അത്രതന്നെ.

ഈ വേരിയെന്റ് പേരുകളൊന്നും പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് അഭ്യർത്ഥന. അല്ലെങ്കിൽ തന്നെ കേരള ജനത കഴിഞ്ഞ രണ്ടു കൊല്ലത്തെ കോവിഡ്  വ്യാപനത്തിൽ നിരാശരാണ്. കടുത്ത ഭയാശങ്കയിൽ കഴിയുന്നവരാണ്. വേരിയന്റെ ഓഫ് കൺസെൻ പോലുമായി അംഗീകരിക്കപ്പെടാത്ത ആ ജനിതിക മാറ്റത്തെക്കുറിച്ച് നമുക്ക് തൽക്കാലം ആശങ്കപ്പെടേണ്ട. വാക്സിൻ കിട്ടുന്ന അവസരത്തിൽ പ്രത്യേകിച്ച് മുതിർന്ന ആൾക്കാരിൽ എത്രയും പെട്ടെന്ന് നൽകാൻ നമുക്ക് കഴിയണം. ജനിതക മാറ്റങ്ങൾ അവിടെ നിൽക്കട്ടെ. കേരളത്തിലും അത്തരം ജീനോമിക്സ് പഠനങ്ങൾ കൂടുതൽ വേണമെന്നുള്ളത് മറ്റൊരു കാര്യം. ഭയക്കാൻ വരട്ടെ. അത്രതന്നെ!

- ഡോ സുൽഫി നൂഹു

 

Also Read: കൊവിഡിനിടെ കുട്ടികളില്‍ 'മിസ്‌ക്', കേരളത്തില്‍ നാല് മരണം; നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios